ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ടിനു പാപ്പച്ചന്‍ ചിത്രം; കുഞ്ചാക്കോ ബോബനും ആന്റണി വര്‍ഗീസും ഒന്നിക്കുന്നു

അരുണ്‍ നാരായണന്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം

രേണുക വേണു| Last Modified ബുധന്‍, 2 നവം‌ബര്‍ 2022 (10:27 IST)

ടിനു പാപ്പച്ചന്റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചാവേര്‍ എന്നാണ് ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോയ് മാത്യുവാണ് തിരക്കഥ. അരുണ്‍ നാരായണന്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ഛായാഗ്രഹണം ജിന്റോ ജോര്‍ജ്. ജസ്റ്റിന്‍ വര്‍ഗീസാണ് സംഗീതം നിര്‍വഹിക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :