ഡ്യൂഡും ബൈസണും ഉൾപ്പെടെ ഒ.ടി.ടിയിൽ സിനിമാ പൂരം

ഈ ആഴ്ചയിലെ പുത്തൻ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

നിഹാരിക കെ.എസ്| Last Modified ബുധന്‍, 12 നവം‌ബര്‍ 2025 (10:33 IST)
തിയറ്റർ റിലീസ് പോലെ തന്നെ ഒടിടി റിലീസുകൾക്കും ഇപ്പോൾ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഒരുപിടി സിനിമകളാണ് ഈ ആഴ്ച ഒ.ടി.റ്റിയിലെത്തുക. ഡ്യൂഡ്, അവിഹിതം, ബൈസൺ തുടങ്ങി നിരവധി ചിത്രങ്ങളാണ് നിങ്ങളിലേക്ക് ഈ ആഴ്ച എത്തുക. ഈ ആഴ്ചയിലെ പുത്തൻ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

പ്രദീപ് രംഗനാഥൻ, മമിത ബൈജു എന്നിവർ നായികാനായകൻമാരായെത്തിയ ഡ്യൂഡ് ആണ് ഈ വാരം ഒടിടിയിൽ പുറത്തിറങ്ങുന്ന പ്രധാന സിനിമകളിൽ ഒന്ന്. സിനിമ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. നവംബർ 14 മുതൽ സിനിമ സ്ട്രീമിങ് ആരംഭിക്കും. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് സിനിമയൊരുക്കിയ സെന്ന ഹെ​ഗ്ഡെ സംവിധാനം ചെയ്ത ചിത്രമാണ് അവിഹിതം. ഒക്ടോബർ 10 ന് തിയറ്ററുകളിലെത്തിയ ചിത്രവും ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുകയാണ്. ജിയോ ഹോട്ട് സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിങ്ങിനെത്തുക. നവംബർ 14ന് അവിഹിതം സ്ട്രീമിങ് ആരംഭിക്കും.

മാരി സെൽവരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രം നായകനായെത്തിയ ചിത്രമാണ് ബൈസൺ. ബൈസണും ഒടിടി റിലീസിനൊരുങ്ങുകയാണ്. നവംബർ 20 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ‌ സ്ട്രീം ചെയ്യുമെന്നാണ് വിവരം. ഇത് കൂടാതെ, ഫാമിലി മാൻ സീസൺ 3, ഇൻസ്പെക്ഷൻ ബം​ഗ്ലാവ്, ഡൽഹി ക്രൈം സീസൺ 3, കെ റാമ്പ്, ജോളി എൽഎൽബി ത്രീ‌, തെലുസു കദ എന്നിവയും ഈ ആഴ്ച ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :