Dulquer Salmaan: എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറയുന്ന പ്രേക്ഷകരുണ്ട്: ദുൽഖർ സൽമാൻ

ചിത്രത്തിൽ നടിപ്പ് ചക്രവർത്തി എന്നറിയപ്പെടുന്ന ഒരു സൂപ്പർതാരമായിട്ടാണ് ദുൽഖർ എത്തുന്നത്.

നിഹാരിക കെ.എസ്| Last Modified വെള്ളി, 14 നവം‌ബര്‍ 2025 (08:59 IST)
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് കാന്ത. സിനിമ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിൽ നടിപ്പ് ചക്രവർത്തി എന്നറിയപ്പെടുന്ന ഒരു സൂപ്പർതാരമായിട്ടാണ് ദുൽഖർ എത്തുന്നത്.

ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് കഴിയുമോ എന്ന സംശയം തന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് പറയുകയാണ് ദുൽഖർ. താൻ ഒരു നല്ല നടൻ ആണെന്ന് കരുതുന്നില്ലെന്നും തനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് ഒരു വിഭാഗം പ്രേക്ഷകർ എന്നും പറയുമെന്നും ദുൽഖർ അഭിമുഖത്തിൽ പറഞ്ഞു.

'കാന്തയിലെ എന്റെ കഥാപാത്രത്തിനെ 'നടിപ്പ് ചക്രവർത്തി' എന്നാണ് വിളിക്കുന്നത്. എന്നാൽ ഞാൻ ഒരു നല്ല നടൻ ആണെന്ന് ഒരിക്കലും കരുതുന്നില്ല. ഒരു ശതമാനം പ്രേക്ഷകർ എനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും. ഇവർ പറയുന്നത് പോലെ ഞാൻ നല്ല അഭിനേതാവ് അല്ലയോ എന്ന പേടി എന്നും എന്റെ ഉള്ളിലുണ്ട്.

പക്ഷെ അതാണ് കൂടുതൽ നന്നാക്കാനും നല്ല സിനിമകൾ ചെയ്യാനും എന്നെ പ്രോത്സാഹിപ്പിക്കുന്നത്. എന്നാലും നടിപ്പ് ചക്രവർത്തി എന്ന് വിളിക്കുന്ന ഒരു ഗംഭീര ആക്ടറെ അവതരിപ്പിക്കാൻ എനിക്ക് കഴിയുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു. സിനിമ കാണുന്ന പ്രേക്ഷകർക്ക് ആ കഥാപാത്രം മറ്റാരെങ്കിലും ചെയ്താൽ നന്നാവുമായിരുന്നു എന്ന് തോന്നാൻ പാടില്ല', ദുൽഖറിന്റെ വാക്കുകൾ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :