പൂമരത്തിന് ശേഷം എബ്രിഡ് ഷൈൻ, 'ദി കുങ്ഫു മാസ്റ്റർ'; ട്രെയിലർ പുറത്തിറങ്ങി

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 24 ഡിസം‌ബര്‍ 2019 (18:36 IST)
നീതാ പിള്ള, ജിജി സ്ക്കറിയ, സനൂപ്, അഞ്ജു ബാലചന്ദ്രൻ, സൂരജ് എസ്. കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ദി കുങ്ഫു മാസ്റ്റർ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.

1983, ആക്ഷൻ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങൾക്ക് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണ് ദി കുങ്ഫു മാസ്റ്റർ. സുജിത്ത് ഉണ്ണി, രാമ മൂർത്തി, രഞ്ജിത്ത്, ജയേഷ്, രാജൻ വർഗ്ഗീസ്, ഹരീഷ്, ജെയിംസ്, തെസ്നി, ഷോറിൻ, മാസ്റ്റർ നവീൻ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫുൾ ഓൺ ബാനറിൽ ഷിബു തെക്കുംപുറം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അര്‍ജ്ജുന്‍ രവി ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :