മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും നായകനാക്കി ഇനി ആ സിനിമ നടക്കില്ല, മുടങ്ങിപ്പോയ ചിത്രത്തെക്കുറിച്ച് ലാല്‍ ജോസ്

കെ ആര്‍ അനൂപ്| Last Modified ശനി, 25 മെയ് 2024 (10:34 IST)
മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും പ്രധാന വേഷങ്ങളില്‍ എത്തിച്ച് ഒരു സിനിമ അദ്ദേഹം മുമ്പ് പ്ലാന്‍ ചെയ്തിരുന്നു. കസിന്‍സ് എന്നായിരുന്നു സിനിമയ്ക്ക് പേരിടാന്‍ ഇരുന്നത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ചിത്രം നീണ്ടു പോയി. ഇനി ആ സിനിമയ്ക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍.

ലാല്‍ ജോസ് അഭിനയിച്ച മന്ദാകിനി എന്ന പുതിയ സിനിമയുടെ പ്രചാരണാര്‍ത്ഥം നല്‍കിയ അഭിമുഖത്തിനിടയാണ് കസിന്‍സ് എന്ന സിനിമയെ കുറിച്ച് കൂടി ലാല്‍ ജോസ് തുറന്ന് പറഞ്ഞത്.

'ഇനി ആ സിനിമയ്ക്ക് സാധ്യതകള്‍ ഇല്ല. അതിലെ പല സാധനങ്ങളും പല സിനിമകളിലുമായി വന്നു കഴിഞ്ഞു. ആ സിനിമയ്ക്കായി തൃശ്ശൂര്‍ പൂരം ഒക്കെ മുഴുവനായി ഷൂട്ട് ചെയ്തിരുന്നു. തൃശ്ശൂര്‍പൂരവും അതിന്റെ വെടിക്കെട്ടും വെടിമരുന്ന് ഉണ്ടാക്കുന്നതും എല്ലാം ഷൂട്ട് ചെയ്തിരുന്നു. പക്ഷേ ആ സിനിമ ഇനി ഷൂട്ട് ചെയ്യാന്‍ പറ്റില്ല',- ലാല്‍ ജോസ് പറഞ്ഞു










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :