ഒറ്റ ദിവസം കൊണ്ട് വാലിബന്‍ വീണു! 2024ലെ ഓപ്പണിങ് കളക്ഷനില്‍ ഒന്നാമത് ആടുജീവിതം, റിലീസ് ദിവസത്തെ നേട്ടങ്ങള്‍

Aadujeevitham
കെ ആര്‍ അനൂപ്| Last Modified വെള്ളി, 29 മാര്‍ച്ച് 2024 (10:36 IST)
Aadujeevitham
പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആടുജീവിതം നേടിക്കൊടുത്തു. ആദ്യ ദിനത്തില്‍ 6 കോടിയില്‍ കൂടുതല്‍ കേരള ബോക്‌സ് ഓഫീസില്‍ നിന്ന് തന്നെ സിനിമ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ കൂടി റിലീസ് ചെയ്തിട്ടുള്ള സിനിമയുടെ മൊത്തം റിലീസ് ദിവസ കളക്ഷന്‍ ചേര്‍ക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് 7.45 കോടി സിനിമ നേടിയത്.6.5 കോടി ആണ് കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍.തമിഴ് 0.5 കോടി, തെലുങ്ക് 0.4 കോടി, ഹിന്ദി 0.01 കോടി, കന്നഡ 0.04 കോടി എന്നിങ്ങനെയാണ് നേട്ടം.

2024 ല്‍ ഏറ്റവും കൂടുതല്‍ ഓപ്പണിങ് കളക്ഷന്‍ നേടിയ മലയാള ചിത്രമായി ആടുജീവിതം മാറിക്കഴിഞ്ഞു.മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ കേരള ബോക്‌സ് ഓഫീസില്‍ 5.85 കോടി ആയിരുന്നു നേടിയത്. ഇത് പൃഥ്വിരാജിന്റെ ആടുജീവിതം തകര്‍ത്തു.3.35 കോടി നേടിയ മഞ്ഞുമ്മല്‍ ബോയ്‌സാണ് നിലവില്‍ മൂന്നാം സ്ഥാനത്ത്.
57.79 ശതമാനം തിയറ്റര്‍ ഒക്യുപെന്‍സി മലയാളത്തിന് ഉണ്ടായിരുന്നു.4.14% കന്നഡയിലും, തമിഴില്‍ 17.84% , തെലുങ്കില്‍ 14.46%, ഹിന്ദിയില്‍ 4.14% എന്നിങ്ങനെ പോകുന്നു തിയറ്റര്‍ ഒക്യുപെന്‍സി.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :