Prithviraj Sukumaran: മലയാളത്തിന്റെ 'ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ്'; ട്രോളിയും കൂവിവിളിച്ചും നടന്നവര്‍ക്ക് മനസിലാകുന്നുണ്ടോ?

വിവാദങ്ങളിലൂടെ കരിയറിനു തുടക്കമിട്ട നടനാണ് പൃഥ്വിരാജ്. സുകുമാരന്റെയും മല്ലികയുടെയും മകനായിട്ടു കൂടി പൃഥ്വിരാജിനെ ഒതുക്കാന്‍ മലയാളത്തില്‍ പലരും ശ്രമിച്ചിരുന്നെന്ന് അക്കാലത്ത് ആരോപണമുണ്ടായിരുന്നു

Prithviraj (Aadujeevitham)
രേണുക വേണു| Last Modified വ്യാഴം, 28 മാര്‍ച്ച് 2024 (18:55 IST)
Prithviraj (Aadujeevitham)

Prithviraj Sukumaran: ബ്ലെസി സംവിധാനം ചെയ്ത 'ആടുജീവിതം' മലയാളവും കടന്ന് ചര്‍ച്ചയായിരിക്കുകയാണ്. പൃഥ്വിരാജ് ഇല്ലായിരുന്നെങ്കില്‍ 'ആടുജീവിതം' സിനിമയാകില്ലെന്ന് മലയാളികള്‍ക്ക് ഉറപ്പാണ്. കാരണം ആടുജീവിതത്തിലെ നജീബ് ആകാന്‍ പൃഥ്വി എടുത്ത പരിശ്രമങ്ങള്‍ക്ക് മുകളില്‍ ഇന്ത്യയിലെ ഒരു നടനും പോകാന്‍ പറ്റില്ല. നജീബ് എന്ന കഥാപാത്രത്തിനു പൂര്‍ണത ലഭിക്കാന്‍ സ്വന്തം ശരീരത്തെ പോലും പൃഥ്വി പരീക്ഷണ വസ്തുവാക്കി. പട്ടിണി കിടന്നും അപകടകരമാം വിധം ശരീരഭാരം കുറച്ചും പൃഥ്വി നജീബിനായി സ്വയം സമര്‍പ്പിച്ചു. അതിന്റെ ഫലമാണ് പൃഥ്വിരാജിന് ഇപ്പോള്‍ കിട്ടുന്ന ഓരോ കൈയടിയും..!

വിവാദങ്ങളിലൂടെ കരിയറിനു തുടക്കമിട്ട നടനാണ് പൃഥ്വിരാജ്. സുകുമാരന്റെയും മല്ലികയുടെയും മകനായിട്ടു കൂടി പൃഥ്വിരാജിനെ ഒതുക്കാന്‍ മലയാളത്തില്‍ പലരും ശ്രമിച്ചിരുന്നെന്ന് അക്കാലത്ത് ആരോപണമുണ്ടായിരുന്നു. സാക്ഷാല്‍ തിലകന്‍ തന്നെ അത്തരത്തിലൊരു പരാമര്‍ശം ഒരിക്കല്‍ നടത്തിയിട്ടുണ്ട്. പൃഥ്വിരാജിന്റെ സിനിമകള്‍ക്ക് ചിലര്‍ ആളെ വിട്ട് കൂവിക്കുന്നു എന്നായിരുന്നു ഒരു അഭിമുഖത്തില്‍ തിലകന്‍ പറഞ്ഞത്. പൃഥ്വിരാജ് ഡയലോഗ് പറയുമ്പോഴേക്കും കൂവല്‍ തുടങ്ങും. 'നീയൊന്നും അങ്ങനെ വളരാറായിട്ടില്ല' എന്ന മനോഭാവമായിരുന്നു പൃഥ്വിവിനോട് പലര്‍ക്കുമെന്ന് തിലകന്‍ തുറന്നടിച്ചു. മലയാളത്തില്‍ നിന്നുള്ള മറ്റൊരു സൂപ്പര്‍താരത്തിനെതിരെയായിരുന്നു തിലകന്റെ ഒളിയമ്പ്.

കരിയറിന്റെ തുടക്കം മുതല്‍ തന്റെ സിനിമാ ജീവിതം ഏത് ട്രാക്കില്‍ പോകണമെന്ന് പൃഥ്വിരാജിന് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. പക്ഷേ മലയാളികള്‍ക്ക് പൃഥ്വി പറയുന്ന കാര്യങ്ങള്‍ തിരിയാന്‍ സമയമെടുത്തു. മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കണമെന്ന് പൃഥ്വി പറഞ്ഞപ്പോള്‍ അവരുടെ ആരാധകര്‍ക്ക് അത് ദഹിച്ചില്ല. ഈ പരാമര്‍ശത്തിന്റെ പേരില്‍ പൃഥ്വി അന്ന് നേരിട്ട ട്രോളുകളും വിമര്‍ശനങ്ങളും ചില്ലറയല്ല.

ഫെയ്‌സ്ബുക്ക് സജീവമാകുന്ന കാലത്ത് മലയാളികളുടെ ട്രോള്‍ മെറ്റീരിയല്‍ ആയിരുന്നു പൃഥ്വിരാജ്. 'രാജപ്പന്‍' എന്നു വിളിച്ച് അധിക്ഷേപിച്ചപ്പോഴും തന്റെ കരിയറില്‍ മാത്രം ശ്രദ്ധിച്ച് രാജു മുന്നോട്ടു പോയി. കളിയാക്കുന്നവരെല്ലാം തന്റെ സിനിമയ്ക്കായി ക്യൂ നില്‍ക്കുമെന്ന കോണ്‍ഫിഡന്‍സ് അന്നേ പൃഥ്വിരാജിന് ഉണ്ടായിരുന്നു. ആ കോണ്‍ഫിഡന്‍സാണ് ഇപ്പോള്‍ ആടുജീവിതം വരെ എത്തിയിരിക്കുന്നത്. അന്ന് ട്രോളിയവരെല്ലാം ഇന്ന് പൃഥ്വിവിനെ നോക്കി അഭിമാനത്തോടെ പറയുന്നത് മലയാളത്തിന്റെ 'ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ്' എന്നാണ്. സിനിമയുടെ സകല മേഖലകളിലും ഇന്ന് പൃഥ്വിരാജ് എന്ന പേരുണ്ട്. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിങ്ങനെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറായി മാറിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്..!



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ...

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ഇന്ത്യയിലെത്തി; ബ്രിട്ടീഷ് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി സുഹൃത്ത്
ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാന്‍ ഇന്ത്യയില്‍ എത്തിയ ബ്രിട്ടീഷ് യുവതിയെ ...

ഇന്റര്‍പോള്‍ തിരയുന്ന രാജ്യാന്തര കുറ്റവാളിയെ വര്‍ക്കലയില്‍ ...

ഇന്റര്‍പോള്‍ തിരയുന്ന രാജ്യാന്തര കുറ്റവാളിയെ വര്‍ക്കലയില്‍ നിന്ന് പിടികൂടി കേരള പൊലീസ്
കുടുംബത്തോടൊപ്പം അവധിക്കാലം ചെലവിടാന്‍ വര്‍ക്കലയിലെത്തിയ അലക്സേജ് ബെസിയോകോവിനെ ഹോം ...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് ...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്; ഇന്ന് കൂടിയത് 440 രൂപ
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്. ഇന്ന് 440 രൂപയാണ് പവന് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്. ആശാ വർക്കർമാരുടെ സമരത്തിൽ ഇടപ്പെട്ട സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺബ്രിട്ടാസ് എം പി
കേന്ദ്രവും സംസ്ഥാനവും തമ്മിലെ തര്‍ക്കം തീര്‍ത്ത് പ്രശ്‌നം പരിഹരിക്കണമെന്നാണ് ആശാ ...

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ...

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്റെ കേരള മോഡല്‍
കെ സ്യൂട്ട് പൊതു ജനങ്ങള്‍ക്കായുള്ള ഒരു പ്ലാറ്റ്‌ഫോം അല്ല. എന്നാല്‍ ഫലത്തില്‍ അതിന്റെ ...