'കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കുന്നു';നന്ദി മതിയാകില്ലെന്ന് ലോകേഷ് കനകരാജ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 മാര്‍ച്ച് 2023 (15:29 IST)
സംവിധായകന്‍ ലോകേഷ് കനകരാജിന് ഇന്നേക്ക് ഇന്നേക്ക് 37-ാം പിറന്നാള്‍. സഞ്ജയ് ദത്ത്,ബാബു ആന്റണി ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നത്. ജന്മദിനത്തില്‍ തനിക്കായി ആശംസകള്‍ നേര്‍ന്ന ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ് ലോകേഷ്.

'നന്ദി മതിയാകില്ല, എല്ലാ ഹൃദ്യമായ ആശംസകള്‍ക്കും എല്ലാ മാഷപ്പുകള്‍ക്കും വീഡിയോ എഡിറ്റുകള്‍ക്കും ഫാന്‍ പേജുകള്‍ക്കും ഒരു ബില്യണ്‍ നന്ദി. ഇത് എന്നെ കൂടുതല്‍ ഉത്തരവാദിത്തമുള്ളവനാക്കുന്നു, ആളുകളെ രസിപ്പിക്കുന്നതില്‍ ഞാന്‍ എന്റെ ഹൃദയവും ആത്മാവും നല്‍കും. എല്ലാവര്‍ക്കും നന്ദി, ഒത്തിരി സ്‌നേഹം'-ലോകേഷ് കനകരാജ് കുറിച്ചു.

മാര്‍ച്ച് 13-ന് രാത്രി അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും സംവിധായകന്റെ ജന്മദിനം ആഘോഷിച്ചു.

ലോകേഷ് കനകരാജിന്റെ ജന്മദിനം നടന്ന ഹോട്ടലിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതേ റിസോര്‍ട്ടിലാണ് താരങ്ങള്‍ താമസിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :