'ദളപതി 67' അപ്‌ഡേറ്റ് ! ചിത്രീകരണത്തിന് മുമ്പേ ഒടിടി റൈറ്റ്‌സ് വിറ്റുപോയി

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 17 നവം‌ബര്‍ 2022 (10:09 IST)
വിജയ് സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഓരോ അപ്‌ഡേറ്റും അറിയുവാന്‍ അവര്‍ കാതോര്‍ക്കുന്നു. 'ദളപതി 67' പുതിയ വിവരങ്ങളാണ് പുറത്തുവന്നത്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുന്നു മുമ്പേ ഒടിടി റൈറ്റ്‌സ് വിറ്റുപോയി.

ഒടിടി നെറ്റ്ഫ്‌ലിക്‌സ് അവകാശങ്ങള്‍ ആണ് സ്വന്തമാക്കിയിരിക്കുന്നത്.160 കോടി രൂപയ്ക്കാണ് സ്ട്രീമിംഗ് അവകാശങ്ങള്‍ വിറ്റ് പോയത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നാണ് കേള്‍ക്കുന്നത്.

അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സഞ്ജയ് ദത്ത് വില്ലന്‍ വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.ഒരു ഗാംഗ്സ്റ്റര്‍ ഡ്രാമയായിരിക്കും ചിത്രം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :