പുനീത് രാജ്കുമാറിന്റെ സംസ്‌കാരം നാളെ; അന്ത്യവിശ്രമം കൊള്ളുക അച്ഛന് തൊട്ടരികെ

രേണുക വേണു| Last Modified ശനി, 30 ഒക്‌ടോബര്‍ 2021 (09:49 IST)

അന്തരിച്ച കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാറിന്റെ സംസ്‌കാരം ഞായറാഴ്ച. അമേരിക്കയിലുള്ള മകള്‍ വന്ദിത നാട്ടില്‍ എത്തിയ ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്ന് കുടുംബം അറിയിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്ന് കര്‍ണാടക സര്‍ക്കാരും അറിയിച്ചു. അച്ഛന്‍ രാജ്കുമാര്‍ അന്തിയുറങ്ങുന്ന കണ്ഠീരവ സ്റ്റുഡിയോയിലാണ് പുനീതിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. രാജ്കുമാറിന്റെ സ്മാരകത്തിനു തൊട്ടടുത്ത് തന്നെ പുനീത് അന്ത്യവിശ്രമം കൊള്ളും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :