തമന്ന കൊച്ചിയിലേക്ക്, ബാന്ദ്ര ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ശനി, 7 ജനുവരി 2023 (12:06 IST)
നടി തമന്നയുടെ മലയാള അരങ്ങേറ്റ ചിത്രമായ ബാന്ദ്ര ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തിയായതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിനിമയുടെ അടുത്ത ഷെഡ്യൂൾ ജനുവരി 20 മുതൽ ആരംഭിക്കും.
 
ചിത്രീകരണത്തിനായി നടി കൊച്ചിയിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ. 8 ദിവസത്തെ ഷൂട്ടിംഗ് ആണ് നടിക്ക് ഉള്ളത്.മുംബൈയിലും ഒരു ഷെഡ്യൂൾ പ്ലാൻ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
 
ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രം കൂടിയാണിത് അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 130 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകും.
 
തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റർ വിവേക് ​​ഹർഷനാണ്.
 
 
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :