ഏട്ടനെ ട്രോളിയത് പോരെ, ഇക്കാ സിനിമയും റി റിലീസിന്, 38 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തുന്നത് ഈ സിനിമ

Mammootty - Turbo
Mammootty - Turbo
അഭിറാം മനോഹർ| Last Modified വെള്ളി, 23 ഓഗസ്റ്റ് 2024 (10:23 IST)
മലയാളത്തില്‍ അടുത്തിടെ വന്ന ട്രെന്‍ഡായിരുന്നു പഴയകാല സിനിമകളുടെ റി റിലീസ്. മോഹന്‍ലാലിന്റെ സ്ഫടികവും ദേവദൂതനുമെല്ലാം ഇത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ സിനിമകളാണ്. ഈ സിനിമകളുടെ റിലീസ് സമയത്ത് കേട്ട പ്രധാന ചോദ്യങ്ങളില്‍ ഒന്നായിരുന്നു മമ്മൂട്ടിയുടെ ഒരു റി റിലീസ് എപ്പോള്‍ എത്തുമെന്നത്. ഇപ്പോഴിതാ ആ ചോദ്യത്തിനും ഉത്തരമായിരിക്കുകയാണ്.

1986ല്‍ പുറത്തിറങ്ങിയ തിയേറ്ററുകളെ പ്രകമ്പനം കൊള്ളിച്ച ഐവി ശശി- മമ്മൂട്ടി സിനിമയായ ആവനാഴിയാണ് വീണ്ടും തിയേറ്ററുകളിലെത്താന്‍ തയ്യാറാകുന്നത്. ഗീതയായിരുന്നു അന്ന് സിനിമയിലെ നായികയായത്. സിനിമയില്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാമെന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. മമ്മൂട്ടിയെ കൂടാതെ സുകുമാരന്‍, സുകുമാരി,സീമ,ജഗന്നാഥ വര്‍മ,ജനാര്‍ദ്ദനന്‍,കുഞ്ചന്‍,ക്യാപ്റ്റന്‍ രാജു,ശങ്കരാടി,അസീസ്,തിക്കുറുശി സുകുമാരന്‍ നായര്‍ തുടങ്ങി വലിയ താരനിരയും സിനിമയിലുണ്ടായിരുന്നു.


1986ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് പിന്നീട് 2 റീമേയ്ക്കുകള്‍ ഉണ്ടാവുകയും ചെയ്തു. 1991ല്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാമും 2006ല്‍ ബല്‍റാം വേഴ്‌സസ് താരാദാസും തിയേറ്ററുകളിലെത്തി. 4കെ ക്വാളിറ്റിയോടെയാകും ആവനാഴിയെത്തുക. എന്നാല്‍ റി റിലീസ് തീയ്യതി ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :