"വെൽക്കം ബാക്ക് എസ്‌ജി" സുരേഷ് ഗോപിയുടെ തിരിച്ചുവരവ് ആഘോഷമാക്കി ഗോകുൽ സുരേഷ്

അഭിറാം മനോഹർ| Last Updated: ശനി, 8 ഫെബ്രുവരി 2020 (14:14 IST)
അനൂപ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഒരു ഇടവേളയ്‌ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ചിത്രത്തിലെ മേജര്‍ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തിന് വലിയ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഇപ്പോളിതാ സുരേഷ് ഗോപിയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് മകനും സിനിമാ താരവുമായ ഗോകുൽ സുരേഷ്. വെൽക്കം ബാക്ക് എസ് ‌ജി എന്ന് സുരേഷ് ഗോപിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഗോകുൽ തന്റെ ആഹ്ലാദം പങ്കുവെച്ചത്.

ചിത്രത്തിൽ അവിവാഹിതനായ റിട്ടയേർഡ് മേജർ ഉണ്ണികൃഷ്ണൻ ആയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയും ശോഭനയും ഏറെകാലത്തിന് ശേഷം ഒരുമിക്കുന്ന ചിത്രം എന്നതായിരുന്നു സിനിമയുടെ ഹൈലൈറ്റ്. ഇവർക്കൊപ്പം ല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ചിത്രത്തിൽ അഭിനയിച്ചിരുന്നു.ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്‌ഷന്‍ കമ്പനിയായ വേഫെയറര് ഫിലിംസ് നിർമിച്ച ചിത്രത്തിൽ ലാലു അലക്സ്, കെപിഎസി ലളിത, ഉര്‍വ്വശി, സംവിധായകരായ മേജര്‍ രവി, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരും അഭിനയിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :