എസ്‌പി‌ബിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതർ

അഭിറാം മനോഹർ| Last Modified വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (19:39 IST)
ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യത്തിന്റെ മോശമായി.
അദ്ദേഹം ചികിത്സയിൽ കഴിയുന്ന ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ വൃത്തങ്ങള്‍ മെഡിക്കല്‍ ബുള്ളറ്റിനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സാധ്യമായ എല്ലാ വൈദ്യസഹായവും അദ്ദേഹത്തിന് നൽകുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

നേരിയ കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹറ്റ്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർ ചികിത്സയിൽ ആരോഗ്യം മെച്ചപ്പെട്ടിരുന്നു.ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും വെന്റിലേറ്റർ സഹായം നൽകുകയും ചെയ്‌തിരുന്നു.പ്ലാസ്‌മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.

പിന്നീട് എസ്‌പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അദ്ദേഹത്തിന്റെ മകൻ സെപ്‌റ്റംബർ 19ന് അറിയിച്ചിരുന്നു. വായിലൂടെ ഭക്ഷണം കഴിക്കാൻ ആരംഭിച്ചതായും മകൻ അറിയിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :