അപർണ|
Last Modified വ്യാഴം, 26 ജൂലൈ 2018 (17:44 IST)
സോഷ്യൽ മീഡിയ വൈറലാക്കുകയും പിന്നീട് അവർ തന്നെ വിമർശിക്കുകയും ചെയ്ത ഹനാന് പിന്തുണയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. ഹനാന്‍ തന്റെ പോരാട്ടം തുടങ്ങുന്നത് ഇന്നോ ഇന്നലയോ അല്ലെന്നും തീയില്‍ കുരുത്തവളാണെന്നും ഷൈന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഹനാനെകുറിച്ചുള്ള വാര്‍ത്ത അമ്മയുമായി പങ്കുവച്ചപ്പോഴാണ് ഹനാന്റെ മറ്റൊരു ജീവിത കഥ അറിയാന്‍ കഴിഞ്ഞതെന്നും ഷൈന്‍ പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ട്യൂഷന്‍ ക്ലാസിലേക്ക് വീടുകള്‍ കയറി ഇറങ്ങി കുട്ടികളെ ക്യാന്‍വാസ് ചെയ്തിരുന്ന ഹനാന്‍ തന്റെ വീട്ടിലും വന്നിരുന്നുവെന്നും ഷൈൻ പറയുന്നു.
ഷൈൻ ടോം ചാക്കോയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഹനാനെ എനിക്ക് അറിയില്ല…
എഫ്ബിയിലെ പോസ്റ്റുകള്‍ കണ്ടിട്ടാണ് ആദ്യമായി ഈ വാര്‍ത്ത ഞാന്‍ ശ്രദ്ധിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളെ ധീരമായി നേരിടുന്ന പെണ്‍കുട്ടി.. അപ്പോള്‍ തന്നെ ഞാന്‍ വീട്ടിലെ എല്ലാവരെയും ഈ വാര്‍ത്ത കാണിച്ചു.എല്ലാവരും ഓരോ അഭിപ്രായങ്ങള്‍ പറയുന്നതിനിടയില്‍ അമ്മ പറഞ്ഞു ഈ കുട്ടിയെ എനിക്ക് അറിയാം ഏകദേശം 5 വര്‍്ഷങ്ങള്‍ക്കു മുന്‍പ് ഈ കുട്ടി നമ്മുടെ വീട്ടില്‍ വന്നിട്ടുണ്ട്.. എനിക്ക് തെല്ലും അത്ഭുതം തോന്നി ഞാന്‍ വിശദമായി ചോദിച്ചു… 5 വര്‍ഷങ്ങള്ക്കു മുന്‍പ് തൃശൂര്‍ മുണ്ടുരിലെ എന്റെ വീട്ടിലേക് കയ്യിലൊരു നോട്ടീസ് മായി കടന്നു വന്ന ഒരു 8, 9 ലോ പഠിക്കുന്ന കുട്ടി.. താന്‍ തുടങ്ങാന്‍ പോകുന്ന ട്യൂഷന്‍ പ്ലസ് സ്‌പോക്കന്‍ ഇംഗ്ലീഷ് ക്ലാസ്സിലേക് കുട്ടികളെ ക്യാന്‍വാസ് ചെയ്യാനാണ് ആ കുട്ടി ഒറ്റക്ക് വീടുകള്‍ തോറും കയറി ഇറങ്ങിയിരുന്നത്.
അമ്മ ആ കാര്യങ്ങള്‍ വീടും ഓര്‍ത്തെടുത്തു പറഞ്ഞു…. വളരെ സ്മാര്‍ട്ട് ആയുള്ള ഒരു കോച്ചായിരുന്നു അത്. ആ കുട്ടിയാണ് ഇതെന്ന് അറിഞ്ഞപ്പോള്‍ അമ്മക്ക പ്രത്യേകിച്ച് അത്ഭുതം ഒന്നും തോന്നീല.. അപ്പോള്‍ ഞാന്‍ പറഞ്ഞ വരുന്നത് ഹനാന്‍ തന്റെ പോരാട്ടം തുടങ്ങുന്നത് ഇന്നും ഇന്നലെയും അല്ല… ആ ചെറു പ്രായത്തില്‍ തന്നെ ഒറ്റയ്‌ക്കൊരു സ്ഥാപനം തുടങ്ങാനുള്ള ചങ്കൂറ്റം നിസാരമല്ല.. എന്റെ വീട്ടില്‍ നിന്നും ആരും അങ്ങൊട് പോയിട്ടില്ല ചുട്ടു വട്ടത്തില്‍ നിന്നുള്ള വീടുകളില്‍ നിന്നും ആരും പോയതായി അറിഞ്ഞിട്ടും ഇല്ല്യ…പിന്നെ തിന്നാനും ഉടുക്കാനും ഇല്ല്യാത്തതല്ല ഇന്നത്തെ കാലത്തേ ദാരിദ്ര്യം… സിനിമയിലെ ജൂനിയര്‍ ആര്ടിസ്‌റ് ആണെന്ന് പറയുന്നത് സമ്പന്നതയുടെ പ്രതീകവും അല്ല… അഭിനയ മോഹത്തേക്കാള്‍ ഉപരി അതി ജീവനത്തിനായി വരുന്നവരാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളില്‍ പലരും…
പിന്നെ യൂണിഫോം ഇട്ടുള്ള മീന്‍ കച്ചവടം എന്നെ പോലെ പലരേം ആകര്‍ഷിക്കാന്‍ ഉതകുന്ന ഒന്നായെ എനിക്ക് തോന്നിയിട്ടുള്ളൂ.. ഹനാന്‍ ന്റെ ജീവിതം നമ്മള്‍ കരുതുന്നതിലും അപ്പുറം ആണെന്നാണ് എന്റെ വിശ്വാസം.. അല്ലെങ്കില്‍ ഒരു ഒമ്പതാം ക്ലാസ്സുകാരി അങ്ങിനെ ഒരു നോട്ടീസുമായി എന്റെ വീട്ടില്‍ വരണ്ട കാര്യം ഉണ്ടാകുമായിരുന്നില്ല.. ആ കാര്യം ആണ് മീന്‍ കച്ചവടത്തെക്കാള്‍ ഹനാനെ എനിക്ക് അത്ഭുതമാക്കിയത്…. പിന്നെ തീയില്‍ കുരുത്ത ചിലര്‍ക്കെങ്കിലും പെട്ടന്നൊന്നും കണ്ണീര്‍ വരില്ല… ഒഴുക്കിനൊപ്പം നീന്തുന്നവരാണ് ഞാന്‍ ഉള്‍പ്പടെയുള്ള പലരും… ഒഴുക്കിനെതിരെ നീന്തുന്നവരെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും തളര്‍ത്തരുത്… കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കി പ്രതികരിക്കാന്‍ ശ്രമിക്കുക..
ഹനാനെ എനിക്ക് അറിയില്ല…എഫ്ബിയിലെ പോസ്റ്റുകൾ കണ്ടിട്ടാണ് ആദ്യമായി ഈ വാർത്ത ഞാൻ ശ്രെദ്ധിക്കുന്നത്. ജീവിതത്തിലെ…