പ്രിയപ്പെട്ട പെണ്‍കുട്ടികളെ,സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ:സിത്താര

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 22 ജൂണ്‍ 2021 (14:15 IST)

വിസ്മയയുടെ മരണവാര്‍ത്ത കേരളത്തിന്റെ നൊമ്പരമാകുന്നു. സ്ത്രീധനത്തെച്ചൊല്ലിയുള്ള ഉപദ്രവത്തെ തുടര്‍ന്ന് ഒരു ജീവന്‍ കൂടി നഷ്ടമായിരിക്കുകയാണ്. വിവാഹ ശേഷം ജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ഇത്തരം വിഷയങ്ങളില്‍ മാതാപിതാക്കള്‍ എങ്ങനെ ഇടപെടണമെന്നും ഒക്കെ ഉള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്. ഗായിക സിത്താര കൃഷ്ണകുമാര്‍, തുടങ്ങി നിരവധി താരങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി.

'പെണ്‍കുഞ്ഞുങ്ങളെ പഠിക്കാന്‍ അനുവദിക്കൂ, യാത്ര ചെയ്യാന്‍ അനുവദിക്കൂ, സഹിക്കൂ, ക്ഷമിക്കൂ എന്നുപറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത് ഉള്ളതും ഇല്ലാത്തതുമായ പണംകൊണ്ട് സ്വര്‍ണവും പണവും ചേര്‍ത്ത് കൊടുത്തയക്കല്‍ തെറ്റാണെന്ന് എത്ര തവണ പറയണം പ്രിയപ്പെട്ട പെണ്‍കുട്ടികളെ.... കല്യാണത്തിനായി സ്വര്‍ണം വാങ്ങില്ലെന്ന് നിങ്ങള്‍ ഉറപ്പിച്ചു പറയൂ , സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തില്‍ വേണ്ടെന്ന് പറയൂ, പഠിപ്പും ജോലിയും,പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയൂ! കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം'-സിത്താര കുറിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :