എന്നെ വിട്ടേക്ക്, പാവം ഞാൻ കുറച്ച് നല്ല സിനിമകളൊക്കെ ചെയ്തു ജീവിച്ചോട്ടെ; നീരജ് മാധവ്

എന്നെ വിട്ടേക്ക്, പാവം ഞാൻ കുറച്ച് നല്ല സിനിമകളൊക്കെ ചെയ്തു ജീവിച്ചോട്ടെ; നീരജ് മാധവ്

aparna shaji| Last Modified വ്യാഴം, 31 മാര്‍ച്ച് 2016 (17:54 IST)
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയെ പിന്തുണച്ചുകൊണ്ട് പ്രചരണത്തിനിറങ്ങുമെന്ന വാർത്ത വ്യാജമാണെന്നറിയിച്ചുകൊണ്ട് നടൻ നീരജ് മാധവ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് താരം തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തക്കെതിരെ പ്രതികരിച്ചത്. പാവം ഞാൻ കുറച്ച് നല്ല സിനിമകളൊക്കെ ചെയ്ത് ജീവിച്ച് പോക്കോട്ടെ എന്നാണ് നീരജ് പറയുന്നത്.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സിനിമാ താരങ്ങ‌ൾ മത്സരിക്കുമ്പോൾ അവർക്ക് പ്രചാരണവുമായി പാർട്ടിയെ അനുകൂലിച്ച് നീരജ് പ്രചരണത്തിനിറങ്ങുമെന്നായിരുന്നു പുറത്തു വന്ന വാർത്ത. എന്നാൽ ഇതിൽ സത്യമില്ലെന്നും വാർത്ത വ്യാജമാണെന്നും തനിക്ക് ഒരു പാർട്ടിയോടും പ്രത്യേക അനുഭാവം ഇല്ലെന്നും താരം അറിയിച്ചു.

എല്ലാ പാർട്ടികളോടും ബഹുമാനമുണ്ടെന്നും പ്രചരിക്കുന്ന വാർത്ത മറ്റാരുടേയോ ഭാവനയാണെന്നും നീരജ് ഫേസ്ബുക്കിൽ കുറിച്ചു. ഒരു പാർട്ടികളെയും താൻ സപ്പോർട്ട് ചെയ്യുന്നില്ലെന്നും രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യവുമില്ലെന്നും നീരജ് പറഞ്ഞു.

സോഷ്യല്‍ മീഡിയ വഴി ഗായിക ഗായത്രി അശോകിന്റെ പേരിലും പൃഥ്വിരാജിന്റെ പേരിലും ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് ഇരുവരും ഫേസ്ബുക്ക് വഴി വാർത്ത വ്യജമാണെന്ന് പ്രതികരിച്ചിരുന്നു


ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :