തുടർച്ചയായി നാല് വിജയ ചിത്രങ്ങൾ, ലോകേഷിന്റ 'ദളപതി 67'ൽ ചിമ്പുവും

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 30 ജനുവരി 2023 (07:05 IST)
തുടർച്ചയായി നാല് വിജയ ചിത്രങ്ങൾ സമ്മാനിച്ച ലോകേഷ് കനകരാജ് വീണ്ടും വിജയ്‌ക്കൊപ്പം ഒന്നിക്കുകയാണ്.

'മാസ്റ്റർ' ടീമിൻറെ 'ദളപതി 67'ൽ ചിമ്പുവും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. സിനിമയുടെ ലോഞ്ച് ഫെബ്രുവരി 1, 2, 3 തീയതികളിൽ ഒന്നിൽ നടക്കുമെന്ന് ലോകേഷ് പറഞ്ഞിരുന്നു.

'ദളപതി 67' പ്രമോ വീഡിയോ ഫെബ്രുവരി മൂന്നിന് പുറത്തുവരും. ചിമ്പുവിന്റെ ജന്മദിനം അതേ ദിവസമായതിനാൽ അപ്‌ഡേറ്റ് എത്തുമെന്നാണ് പ്രതീക്ഷ. വില്ലനായി നടൻ വേഷമിടുന്നു.

'പത്തു തല' ചിത്രീകരണം ചിമ്പു പൂർത്തിയാക്കി.നടൻ തായ്ലൻഡിലാണ്. ഇവിടെ നിന്ന് തിരിച്ചു വന്നശേഷം ചിത്രീകരണ സംഘത്തിനൊപ്പം ചേരുമെന്നാണ് വിവരം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :