കെ ആര് അനൂപ്|
Last Modified ബുധന്‍, 15 ജൂലൈ 2020 (22:48 IST)
അമേരിക്കന്‍ ഹൊറര്‍ ചിത്രമായ ഡോണ്ട് ബ്രീത്തിന്റെ തമിഴ് റീമേക്കിൽ വിക്രം നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നായികമാരായി ശ്രുതി ഹാസനും അക്ഷര ഹാസനും ഒന്നിക്കുന്നു എന്നും വിവരം.
ഏറെക്കാലം മുമ്പുതന്നെ ഈ സിനിമയുടെ തമിഴ് റീമേക്കിനെ പറ്റി വാര്‍ത്തകള്‍ വന്നിരുന്നു. വിക്രമിന് വേണ്ടിത്തന്നെയാണ് അന്നും ആലോചിച്ചത്. രാജേഷ് എം സെല്‍വ ഈ സിനിമ സംവിധാനം ചെയ്യുമെന്ന് സൂചനയുണ്ട്. പക്ഷേ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
‘ക്രാക്ക്’ ആണ് ശ്രുതിയുടെ അടുത്തതായി പുറത്തുവരാനിരിക്കുന്ന സിനിമ. രവി തേജയാണ് ഈ ചിത്രത്തിൽ നായകനായെത്തുന്നത്. ചിത്രത്തിൻറെ പുതിയ പോസ്റ്റർ
അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ട്രഡീഷണൽ ലുക്കിൽ ആയിരുന്നു ശ്രുതി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.