അമ്പലത്തിൽ പോകുന്നത് അച്ഛൻ തടഞ്ഞു, ചെറുപ്പത്തിൽ ഞങ്ങൾക്ക് ദൈവമില്ലായിരുന്നു!: ശ്രുതി ഹാസന്റെ വെളിപ്പെടുത്തൽ

നിഹാരിക കെ.എസ്| Last Modified ചൊവ്വ, 31 ഡിസം‌ബര്‍ 2024 (14:33 IST)
നടൻ കമൽഹാസന്റെയും മുൻകാല നടി സരികയുടെയും മൂത്തമകളാണ് ശ്രുതി ഹാസൻ. നടിയും ഗായികയുമായ താരത്തിന് സൗത്ത് ഇന്ത്യയിൽ നിരവധി ആരാധകരാണുള്ളത്. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ശ്രുതി തുറന്നു പറയുന്നുണ്ട്. ക്ഷേത്രത്തിൽ പോവരുതെന്ന് അച്ഛന്റെ നിബന്ധന ഉള്ളതുകൊണ്ട് തങ്ങൾ പോകാറില്ലായിരുന്നു എന്നാണ് നടി പറയുന്നത്. പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രുതി ഹാസൻ.

'അച്ഛൻ വിശ്വാസി ആയിരുന്നില്ല. വീട്ടിൽ ആരും ക്ഷേത്രത്തിൽ പോകരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എനിക്ക് ദൈവത്തിൽ വളരെയധികം വിശ്വാസമുണ്ട്. പക്ഷേ അച്ഛന് ദൈവത്തിൽ വിശ്വാസമില്ലാത്തതിനാൽ ഞങ്ങൾക്ക് അമ്പലത്തിൽ പോകാൻ സാധിച്ചിരുന്നില്ല. പക്ഷെ ഞാൻ രഹസ്യമായി ക്ഷേത്രത്തിൽ പോകും. അമ്പലങ്ങളിൽ മാത്രമല്ല ഞാൻ പലപ്പോഴും പള്ളികളിലും പോകാറുണ്ടായിരുന്നു. ഇക്കാര്യ അച്ഛന് അറിയില്ലായിരുന്നു. മുത്തച്ഛന്റെ കൂടെ പോയാലും അച്ഛനോട് ഇക്കാര്യം ഞങ്ങൾ പറയാറില്ലായിരുന്നു.

ഇന്ന് ഞാൻ ഈ സ്ഥാനത്ത് ഇരിക്കുന്നതിനും ധൈര്യശാലി ആയതിനും കാരണം ദൈവത്തിലുള്ള എന്റെ വിശ്വാസമാണ്. പക്ഷെ അച്ഛന് അത് ഇഷ്ടമല്ല. ഞങ്ങളുടെ വീട് നിറയെ പ്രതിമകളാണ്. അമ്മ ദൈവഭക്തയാണെങ്കിലും അതും വെളിപ്പെടുത്തിയിരുന്നില്ല. ഞാൻ വളർന്ന് വരുന്ന കാലത്ത് ഞങ്ങൾക്ക് ഒരു ദൈവവും വിശ്വാസവും ഇല്ലായിരുന്നു. എന്നാൽ ദൈവത്തിന്റെ ശക്തി ഞാൻ തന്നെ കണ്ടെത്തുകയും മനസ്സിലാക്കുകയും ചെയ്തതോടെയാണ് താൻ വിശ്വസിക്കാൻ തുടങ്ങിയത്', ശ്രുതി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :