രേണുക വേണു|
Last Modified ശനി, 25 ജൂണ്‍ 2022 (11:23 IST)
ആന്റണി സോണി സംവിധാനം ചെയ്ത പ്രിയന്‍ ഓട്ടത്തിലാണ് വിജയകരമായി പ്രദര്‍ശനം തുടരുന്നു. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിനു മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. കുടുംബപ്രേക്ഷകര്‍ ചിത്രം ഏറ്റെടുത്തതായാണ് ആദ്യ ദിവസത്തെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ചിത്രത്തില്‍ അതിഥി വേഷം ചെയ്ത മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പ്രിയന്‍ ഓട്ടത്തിലാണ് ടീം നന്ദി അറിയിച്ചു. 'താങ്ക് യു മമ്മൂക്ക...ഈ കൊച്ചു ചിത്രത്തെ ചേര്‍ത്തു നിര്‍ത്തിയതിന്' പ്രിയന്‍ ഓട്ടത്തിലാണ് സിനിമയുടെ ടീം പങ്കുവെച്ച പുതിയ പോസ്റ്ററില്‍ കുറിച്ചിരിക്കുന്നു. ചെറിയൊരു വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടി ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഈ സീനിന് ലഭിച്ചത്.