Shine Tom Chacko: ചുമ്മാ വിടാന്‍ ഉദ്ദേശമില്ല; ഷൈന്‍ ടോം ചാക്കോയുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍, യുപിഐ ഇടപാടുകള്‍ പരിശോധിക്കുന്നു

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍, യുപിഐ ഇടപാടുകള്‍, കോള്‍ ഹിസ്റ്ററി എന്നിവ പൊലീസ് പരിശോധിക്കുന്നുണ്ട്

Shine Tom Chacko, Shine Tom Chacko Case, Shine Tom Chacko Interrogation, Shine Tom Chacko Arrest, Shine Tom Chacko Drug Case, ഷൈന്‍ ടോം ചാക്കോ, ഷൈന്‍ ടോം ചാക്കോ അറസ്റ്റ്, ഷൈന്‍ ടോം ചാക്കോ കേസ്, ഷൈന്‍ ടോം ചാക്കോ ഡ്രഗ് കേസ്
രേണുക വേണു| Last Modified ശനി, 19 ഏപ്രില്‍ 2025 (12:16 IST)
Shine Tom Chacko

Shine Tom Chacko: ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ അന്വേഷണം ശക്തമാക്കാന്‍ പൊലീസ്. താരത്തെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഷൈന്‍ ടോം ചാക്കോയുടെ ഫോണ്‍ പൊലീസ് പരിശോധിക്കുകയാണ്.

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍, യുപിഐ ഇടപാടുകള്‍, കോള്‍ ഹിസ്റ്ററി എന്നിവ പൊലീസ് പരിശോധിക്കുന്നുണ്ട്. പൊലീസ് പരിശോധനയ്ക്കു എത്തിയപ്പോള്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങി ഓടിയത് എന്തിനാണെന്ന് താരത്തോടു ചോദിച്ചു. ഗുണ്ടകളെ ഭയന്നാണ് താന്‍ ഓടിയതെന്നും പൊലീസ് ആണെന്ന കാര്യം അറിയില്ലായിരുന്നെന്നും ഷൈന്‍ മറുപടി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി ഷൈന്‍ ടോം ചാക്കോ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. എറണാകുളം എസ്.പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

അതേസമയം താരത്തിനെതിരെ കേസെടുക്കാനുള്ള വകുപ്പുകളൊന്നും നിലവില്‍ ഇല്ല. ലഹരി ഉപയോഗം, ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട് യാതൊരു തെളിവും പൊലീസിന്റെ പക്കല്‍ ഇല്ല. ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയിലും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ താരത്തെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :