Shine Tom Chacko: ചോദ്യം ചെയ്യുമെങ്കിലും നടപടിയെടുക്കാന്‍ വകുപ്പില്ല; കാരണം ഇതാണ്

എറണാകുളം സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുക

shine tom
Shine Tom Chacko
രേണുക വേണു| Last Modified ശനി, 19 ഏപ്രില്‍ 2025 (09:45 IST)

Shine Tom Chacko: നടന്‍ ഷൈന്‍ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. കൊച്ചിയിലെ ഹോട്ടലില്‍ ഡാന്‍സാഫ് സംഘം പരിശോധനയ്ക്ക് എത്തിയപ്പോള്‍ മുറിയില്‍ നിന്ന് ഓടിരക്ഷപ്പെട്ടത് എന്തിനാണെന്ന് ചോദിച്ചറിയുകയാണ് ലക്ഷ്യം.

എറണാകുളം സെന്‍ട്രല്‍ എസിപിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുക. തൃശൂരിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കിയത്. ഷൈന്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ഷൈന്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് പിതാവ് അറിയിച്ചത്.

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കേസെടുക്കാനുള്ള വകുപ്പുകളൊന്നും നിലവില്‍ ഇല്ല. ലഹരി ഉപയോഗം, ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട് യാതൊരു തെളിവും പൊലീസിന്റെ പക്കല്‍ ഇല്ല. ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയിലും ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടില്ല. അതിനാല്‍ തന്നെ താരത്തെ ചോദ്യം ചെയ്ത ശേഷം വിട്ടയക്കും.

കലൂരിലെ വേദാന്ത ഹോട്ടലില്‍ മുറിയെടുത്തത് എന്തിന്, പരിശോധനയ്ക്കു എത്തിയപ്പോള്‍ ഹോട്ടലില്‍ നിന്ന് രക്ഷപ്പെടാന്‍ കാരണം, എന്തിനു ഒളിവില്‍ പോയി തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതവരുത്താനാണ് പൊലീസിന്റെ നീക്കം. നിലവില്‍ ഷൈനെ ഒരു കേസിലും പ്രതി ചേര്‍ത്തിട്ടില്ല. അഡ്വ രാമന്‍ പിള്ളയാണ് ഷൈനിന്റെ അഭിഭാഷകന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :