ഷാജി കൈലാസ് ആനിയെ വിവാഹം കഴിച്ചത് സുരേഷ് ഗോപിയുടെ വീട്ടില്‍വച്ച്; അപൂര്‍വ പ്രണയം

രേണുക വേണു| Last Modified ബുധന്‍, 21 ജൂലൈ 2021 (09:44 IST)

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ഷാജി കൈലാസ്. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ക്ക് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ സംവിധായകന്‍ കൂടിയാണ് ഷാജി കൈലാസ്. ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടി ആനിയാണ് ഷാജി കൈലാസിന്റെ ഭാര്യ. ഇരുവരുടെയും പ്രണയം മലയാള സിനിമാലോകം ഏറെ ആഘോഷിച്ചതാണ്. പ്രതിസന്ധികളെ തരണം ചെയ്താണ് ഇരുവരും ജീവിതത്തില്‍ ഒന്നിച്ചത്. അന്ന് സൂപ്പര്‍സ്റ്റാര്‍ ആയി തിളങ്ങിനിന്നിരുന്ന സുരേഷ് ഗോപിയുടെ വീട്ടില്‍വച്ചായിരുന്നു ഷാജി കൈലാസ് ആനിയുടെ കഴുത്തില്‍ താലികെട്ടിയത്. ഇക്കാര്യം അധികം ആര്‍ക്കും അറിയില്ലായിരുന്നു. ഒരിക്കല്‍ ഷാജി കൈലാസ് തന്നെയാണ് തങ്ങളുടെ വിവാഹം സുരേഷ് ഗോപിയുടെ വീട്ടില്‍വച്ചാണ് നടന്നതെന്ന കാര്യം വെളിപ്പെടുത്തിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :