'രാജകുമാരന്‍ എത്തി';തിരക്കഥാകൃത്ത് രതീഷ് രവി അച്ഛനായി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 20 ജനുവരി 2023 (09:07 IST)
ഇഷ്‌ക്, പുള്ളിക്കാരന്‍ സ്റ്റാറാ, തുടങ്ങിയ സിനിമകളുടെ രചയിതാവ് രതീഷ് രവി അച്ഛനായി. സന്തോഷ വാര്‍ത്ത അദ്ദേഹം തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.ആണ്‍കുഞ്ഞാണ്.

അഖില രതീഷ് രവി ആണ് ഭാര്യ.

ഞങ്ങള്‍ക്ക് ഒരു രാജകുമാരന്‍ എത്തിയെന്ന് കുറിച്ച് കൊണ്ടാണ് രതീഷ് തന്റെ സന്തോഷം പങ്കുവെച്ചത്.

ഷൈന്‍ ടോം ചാക്കോയും റോഷന്‍ മാത്യുവും ഒന്നിക്കുന്ന ചിത്രമാണ് 'മഹാറാണി'.ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് രതീഷ് രവിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്‍, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന അടി ഒരുങ്ങുകയാണ്. രതീഷ് രവിയുടെതാണ് തിരക്കഥ.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :