ക്രൈം ത്രില്ലര്‍,'അസ്ത്രാ' വരുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 27 ജനുവരി 2023 (15:17 IST)
അമിത് ചക്കാലക്കല്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'അസ്ത്രാ'.ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്.പുതുമുഖം സുഹാസിനി കുമരനാണ് നായിക.
വയനാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.വിനു കെ മോഹന്‍, ജിജു രാജ് ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, സന്തോഷം കീഴാറ്റൂര്‍, അബു സലിം ,ശ്രീകാന്ത് മുരളി, മേലനാഥന്‍, ജയകൃഷ്ണന്‍, ചെമ്പില്‍ അശോകന്‍, രേണു സൗന്ദര്‍ ,നീനാ കുറുപ്പ്, ജിജുരാജ്, നീനാ കുറുപ്പ്, ബിഗ് ബോസ് താരം സന്ധ്യാ മനോജ്, 'പരസ്പരം' പ്രദീപ്, സനല്‍ കല്ലാട്ട് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.പ്രേം കല്ലാട്ടും പ്രീ നന്ദ് കല്ലാട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :