വിജയ്ക്കൊപ്പം ഫൈറ്റ്,'ലിയോ' ചിത്രീകരണം പൂര്‍ത്തിയാക്കി സംവിധായകന്‍ മിഷ്‌കിന്‍

കെ ആര്‍ അനൂപ്| Last Modified ശനി, 4 മാര്‍ച്ച് 2023 (10:27 IST)
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഒരു ആക്ഷന്‍ ചിത്രമാണ് 'ലിയോ'. വിജയ്യും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് കശ്മീരില്‍ പുരോഗമിക്കുകയാണ്.

സംവിധായകന്‍ മിഷ്‌കിന്‍ ചിത്രത്തിന്റെ ഭാഗമാണ്. 'ലിയോ'ലെ തന്റെ രംഗങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി കശ്മീരില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങിയതായി അദ്ദേഹം പറഞ്ഞു.വിജയ്ക്കൊപ്പം ഫൈറ്റ് സീക്വന്‍സില്‍ അഭിനയിച്ച വിശേഷങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗ് ഏകദേശം പൂര്‍ത്തിയായി, വിജയ, തൃഷ, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, പ്രിയ ആനന്ദ്, ഗൗതം വാസുദേവ് ??മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം ഒക്ടോബര്‍ 19 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :