റോഷാക്ക് റിവ്യൂമായി മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' സംവിധായകന്‍ ജോഫിന്‍, കുറിപ്പ്

കെ ആര്‍ അനൂപ്| Last Updated: ശനി, 8 ഒക്‌ടോബര്‍ 2022 (09:19 IST)
നവാഗത സംവിധായകര്‍ക്ക് ഇത്രയധികം അവസരം നല്‍കിയ മറ്റൊരു സൂപ്പര്‍ താരം ഇന്ത്യന്‍ സിനിമയില്‍ കുറവായിരിക്കും. പറഞ്ഞുവരുന്നത് മമ്മൂട്ടിയെ കുറിച്ചാണ്.
അമല്‍ നീരദ്,ലാല്‍ജോസ്, ബ്ലെസി തുടങ്ങി ആ ലിസ്റ്റില്‍ അവസാനം എത്തിയ സംവിധായകരില്‍ ഒരാളാണ് ദി പ്രീസ്റ്റിലൂടെ തുടക്കം ഗംഭീരമാക്കിയ ജോഫിന്‍ ടി ചാക്കോ. മമ്മൂട്ടിയുടെ എല്ലാ സിനിമകളും ആദ്യം തന്നെ കാണാന്‍ ജോഫിന്‍ ശ്രമിക്കാറുണ്ട്. റോഷാക്കും റിലീസ് ദിവസം തന്നെ സംവിധായകന്‍ കണ്ടു.

'എല്ലാ അര്‍ത്ഥത്തിലും യൂണിക്. മലയാള സിനിമയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് പുതുമയുള്ളതുമായ പ്രദേശങ്ങളിലേക്ക് തള്ളിവിടുന്ന മനുഷ്യനില്‍ നിന്ന് മറ്റൊരു വഴിത്തിരിവ് ഉണ്ടാക്കിയ സിനിമ'-റോഷാക്ക് തിയേറ്ററില്‍ എത്തി കണ്ടശേഷം ജോഫിന്‍ കുറിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :