രഞ്‌ജിത് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘മാധവി’, നമിത നായിക !

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 3 ഫെബ്രുവരി 2021 (13:17 IST)
സംവിധായകൻ രഞ്ജിത്തിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിൻറെ ആവേശത്തിലാണ് നമിത പ്രമോദ്. ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് 'മാധവി'. നമിത പ്രമോദും ശ്രീലക്ഷ്മിയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. താരങ്ങളുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. ഒരു ടേബിളിന് ഇരുവശത്തുമായി ഇരിക്കുന്ന ചിത്രമാണ് പോസ്റ്ററിൽ കാണാനാകുക.

"എന്റെ അടുത്ത സിനിമയായ മാധവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ്. ഒരുപാട് ‌ നാളുകളായി രഞ്ജിത്തിന്റെ ഒപ്പം വർക് ചെയ്യുവാൻ ആഗ്രഹിച്ചിരുന്നു" - നമിത പ്രമോദ് കുറിച്ചു.

രഞ്ജിത്തിന്റെ ക്യാപിറ്റോൾ തീയറ്റേഴ്‌സും മാതൃഭൂമിയുടെ കപ്പ സ്റുഡിയോസും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. അൽമല്ലു എന്ന ചിത്രമായിരുന്നു നമിതയുടേതായി ഒടുവിൽ പുറത്തുവന്നത്. ദിലീപിനൊപ്പം പ്രൊഫസർ ഡിങ്കൻ എന്ന ചിത്രവും നമിത പ്രമോദിന് മുന്നിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :