സിനിമയിൽ പോലും ചതിക്കില്ല, ധനുഷിനെ ചതിക്കുന്ന റോൾ ഒഴിവാക്കി: ജി വി പ്രകാശ് കുമാർ

G V Prakash, Dhanush, Idli kadai Audio Launch, Raayan Movie,ജി വി പ്രകാശ്, ധനുഷ്, ഇഡ്ലി കടൈ, ഓഡിയോ ലോഞ്ച്, റായൻ സിനിമ
അഭിറാം മനോഹർ| Last Modified ചൊവ്വ, 16 സെപ്‌റ്റംബര്‍ 2025 (11:47 IST)
നടന്‍ ധനുഷ് സംവിധാനം ചെയ്ത് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് ഇഡ്‌ലി കടൈ. ഫാമിലി ഡ്രാമയായി റിലീസ് ചെയ്യുന്ന സിനിമയില്‍ ധനുഷിനെ കൂടാതെ നിത്യ മേനോന്‍, രാജ് കിരണ്‍ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്. ഇപ്പോഴിതാ ധനുഷ് സംവിധാനം ചെയ്ത മുന്‍ ചിത്രമായ രായനിലെ വേഷം വേണ്ടെന്ന് വെച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാര്‍. ഇഡ്‌ലി കടൈ സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് ഇക്കാര്യം ജി വി പ്രകാശ് പറഞ്ഞത്.


രായനിലെ ധനുഷിന്റെ സഹോദരങ്ങളില്‍ ഒരാളായി അഭിനയിക്കാന്‍ ഓഫറുണ്ടായിരുന്നു. എന്നാല്‍ ധനുഷിനെ ചതിക്കുന്ന വേഷമായിരുന്നു സിനിമയില്‍. അതുകൊണ്ട് തന്നെ ആ സിനിമ ഒഴിവാക്കി. സിനിമയില്‍ പോലും ഞാന്‍ എന്റെ സുഹൃത്തിനെ ചതിക്കില്ല. ജി വി പ്രകാശ് പറഞ്ഞു. അതേസമയം ഒക്ടോബര്‍ ഒന്നിനാണ് ഇഡ്‌ലി കടൈയുടെ റിലീസ്. അരുണ്‍ വിജയും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സംവിധായകനെന്ന നിലയില്‍ ധനുഷിന്റെ നാലാമത്തെ സിനിമയാണ് ഇഡ്‌ലി കടൈ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :