'ഞങ്ങളുടെ എട്ടാം വിവാഹ വാര്‍ഷികം'; ഇത്തവണത്തെ ഇത്തിരി സ്‌പെഷ്യല്‍ ആണെന്ന് സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2021 (10:16 IST)

3 മാസങ്ങള്‍ക്ക് മുമ്പാണ് സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജിനും ഭാര്യ ശില്‍പയ്ക്കും ആണ്‍ കുഞ്ഞ് പിറന്നത്. 'അവന്‍ എത്തി' എന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ഇന്ന് രഞ്ജിന്‍ രാജിന്റെ എട്ടാം വിവാഹ വാര്‍ഷികമാണ്. ഇത്തവണത്തെ വിവാഹ വാര്‍ഷികം ഇത്തിരി സ്‌പെഷ്യല്‍ ആണെന്നും അതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞുകൊണ്ടാണ് ഭാര്യയ്ക്ക് രഞ്ജിന്‍ ആശംസകള്‍ നേര്‍ന്നത്.















A post shared by Silpa Tulsi (@mrs.ranj)

റിയാലിറ്റി ഷോയിലൂടെയെത്തി മലയാളം സിനിമയില്‍ സംഗീത സംവിധായകന്‍ എന്ന നിധിയിലേക്ക് വളര്‍ന്ന വ്യക്തിയാണ് രഞ്ജിന്‍ രാജ്. ജോസഫിലെ 'പൂമുത്തോളെ' ഒറ്റ ഗാനം മതി അദ്ദേഹത്തിനുള്ളിലെ പ്രതിഭയെ തിരിച്ചറിയാന്‍.ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പത്താം വളവി'ന് സംഗീതമൊരുക്കുന്നത് രഞ്ജിന്‍ രാജാണ്.ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ദീന്‍ പ്രധാനവേഷങ്ങളിലെത്തുന്ന അദൃശ്യം എന്ന ചിത്രത്തിന്റെയും സംഗീതസംവിധായകന്‍ രഞ്ജിന്‍ ആണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :