'ഈ കഥാ'പാത്രം' എന്നെക്കാള്‍ മൂത്തതാണ്'; സ്‌കൂള്‍ ഓര്‍മ്മകളില്‍ രമേഷ് പിഷാരടി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 ജൂണ്‍ 2021 (12:50 IST)

ജൂണ്‍ 1, ഓണ്‍ലൈന്‍ ക്ലാസുകളെ മാത്രം ആശ്രയിച്ച് വീണ്ടുമൊരു അദ്ധ്യയന വര്‍ഷം തുടങ്ങുകയാണ്. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആശംസകളുമായി നിരവധി താരങ്ങളും എത്തി. പുത്തനുടുപ്പും വര്‍ണ്ണ കുടയും പുതിയ ബാഗും എല്ലാമായി സ്‌കൂളിലേക്ക് കുട്ടികള്‍ പോകുന്ന കാലം വിദൂരമല്ല. തന്റെ സ്‌കൂള്‍ കാലത്തെ കുറിച്ചുള്ള ഓര്‍മകളിലാണ് നടന്‍ രമേഷ് പിഷാരടി.

'എന്റെ ആദ്യത്തെ ചോറ് പാത്രം(എനിക്ക് മുന്‍പ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ'പാത്രം' എന്നെക്കാള്‍ മൂത്തതാണ്)
.കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മള്‍ പഠിച്ചും പഠിക്കാതെയും പോകുമ്പോള്‍ ...ഇന്ന് ഒരു പാട് കുരുന്നുകള്‍ ഒന്നാം തരത്തിലേക്ക് കടക്കുന്നു.കുട്ടികള്‍ക്ക് ഇതും പുതിയ അനുഭവം തന്നെ ആണ് .ശീലം മാറിയത് അധ്യാപകര്‍ക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും.എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നന്മകള്‍ നേരുന്നു'-രമേഷ് പിഷാരടി കുറിച്ചു.

മമ്മൂട്ടി, മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, ജയറാം, തുടങ്ങിയ താരങ്ങള്‍ കുട്ടികള്‍ക്ക് ആശംസകളുമായി എത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :