15 കൊല്ലം മുമ്പുള്ള നിങ്ങളെ അറിയാവുന്ന ഒരാള്‍,നിങ്ങളുടെ കഠിനാധ്വാനത്തോടുള്ള ബഹുമാനം ഇരട്ടിയാണ്:രമേഷ് പിഷാരടി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 6 ഫെബ്രുവരി 2023 (14:39 IST)
ബിബിന്‍,വിഷ്ണു എന്നീ സംവിധായകരായ നടന്മാരുടെ കഠിനാധ്വാനത്തെ കുറിച്ച് പറയുകയാണ് രമേഷ് പിഷാരടി. 15 കൊല്ലം മുന്‍പുള്ള നിങ്ങളെ അറിയാവുന്ന ഒരാള്‍ എന്ന നിലയ്ക്ക് എനിക്ക് നിങ്ങളോടുള്ള സ്‌നേഹം നിങ്ങളുടെ കഠിനാധ്വാനത്തോടുള്ള ബഹുമാനം ഇരട്ടിയാണെന്ന് രമേഷ് പിഷാരടി പറയുന്നു.

രമേഷ് പിഷാരടിയുടെ വാക്കുകളിലേക്ക്

ആഗ്രഹിക്കുന്നിടത്തു നിന്നും ആഗ്രഹിച്ചിടത്തേക്കുള്ള ദൂരം... പലപ്പോഴും ചിന്തിക്കുന്നതിലും ഏറെയാണ്.ഏതെങ്കിലും ഒരു സിനിമയില്‍ ചെറിയൊരു വേഷം എന്നത് പോലും ശ്രമിക്കുന്നവര്‍ക്ക് ആ യാത്ര മനസിലാക്കാനാകും.

സ്വന്തമായി കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, കേന്ദ്ര കഥാപാത്രങ്ങള്‍ എന്നിവ ചെയ്ത് ഒരു ചിത്രം തിയേറ്ററില്‍ എത്തിക്കുക..... ആ സിനിമയില്‍ ഇരുന്നൂറീലധികം പുതുമുഖങ്ങള്‍ക്ക് മികച്ച അവസരം കൊടുത്ത് ....അവരുടെ പ്രകടനങ്ങളെ വിലയിരുത്തി വെള്ളിത്തിരയില്‍ മികച്ച കഥാപാത്രങ്ങള്‍ ആക്കി മാറ്റുക.

ബിബിന്‍,വിഷ്ണു...
15 കൊല്ലം മുന്‍പുള്ള നിങ്ങളെ അറിയാവുന്ന ഒരാള്‍ എന്ന നിലയ്ക്ക് എനിക്ക് നിങ്ങളോടുള്ള സ്‌നേഹം.. നിങ്ങളുടെ കഠിനാധ്വാനത്തോടുള്ള ബഹുമാനം ഇരട്ടിയാണ് .

'വെടിക്കെട്ട്' തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടുമ്പോള്‍...പരിമിതികളും പരിധികളും മാത്രം കൈമുതലാക്കി ഇറങ്ങി പുറപെട്ട നിങ്ങള്‍ ഒരു പാട് പേര്‍ക്ക് പ്രചോദനം ആകുകയാണ്.

ശ്രീ ഗോകുലം ഗോപാലന്‍
ബാദുഷ
ഷിനോയ്
വലിയ പണം മുടക്കുള്ള ഒരു വ്യവസായം ആയിരുന്നിട്ടും പണത്തിനു മീതെ ചിന്തിക്കാന്‍ നിങ്ങള്‍ കാണിച്ച ധൈര്യം ആണ് 'വെടിക്കെട്ടിന്റെ' വിജയം






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :