നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതി, വെന്റിലേറ്ററില്‍ നിന്നും മാറ്റി

Rajesh Madhav
അഭിറാം മനോഹർ| Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2025 (10:57 IST)
പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അവതാരകനും നടനുമായ രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതി. രാജേഷിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതായി വ്യാഴാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെ പരിപാടിക്കിടെ കുഴഞ്ഞുവീണ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചര്‍ഗ്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരടങ്ങിയ സംഘത്തിന്റെ നിരീക്ഷണത്തിലാണ് രാജേഷെന്നും രക്തസമ്മര്‍ദ്ദം സാധാരണ നിലയിലെത്തിയെന്നും ശ്വാസമെടുക്കാന്‍ ആരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിറ്റിക്കല്‍ കെയര്‍, കാര്‍ഡിയോളജി, ന്യൂറോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, ഒഫ്താല്‍മോളജി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരുടേതാണ് വിദഗ്ധ സംഘം.

ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കരിയര്‍ ആരംഭിച്ച രാജേഷ് മലയാളത്തിലെ പ്രമുഖ അവതാരകരില്‍ ഒരാളാണ്. നിരവധി സിനിമകളിലും രാജേഷ് അഭിനയിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :