കറുത്ത പട്ടിയെന്ന് വിളിച്ചു,നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് രാഘവ ലോറന്‍സ്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 നവം‌ബര്‍ 2023 (11:53 IST)
തമിഴ് സിനിമ ലോകത്ത് ഒരുപാട് ആരാധകരുള്ള വലിയ നടനായി ഇന്ന് രാഘവ ലോറന്‍സ് മാറിക്കഴിഞ്ഞു. എന്നാല്‍ തന്റെ തുടക്കകാലത്ത് നിറത്തിന്റെ പേരില്‍ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് നടന്‍. കളര്‍ പൊളിറ്റിക്‌സ് ഇപ്പോഴും തമിഴ് സിനിമയില്‍ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നടന്‍. പുതിയ സിനിമയായ ജിഗര്‍താണ്ട ഡബിള്‍ എക്സിന്റെ വാര്‍ത്ത സമ്മേളനത്തിനിടെയാണ് ചോദ്യം ഉയര്‍ന്നത്.

ഇപ്പോഴില്ല എന്ന മറുപടിയാണ് ലോറന്‍സ് ആദ്യം പറഞ്ഞത്. എന്നാല്‍ താന്‍ ഗ്രൂപ്പ് ഡാന്‍സറായിരുന്ന സമയത്ത് അത് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

പ്രഭുദേവ മാസ്റ്റര്‍ വന്നതോടെയാണ് അതൊക്കെ മാറിയതെന്നും അതിനുമുമ്പൊക്കെ തന്നെ കറുത്ത പട്ടി എന്നൊക്കെ വിളിച്ചിട്ടുണ്ടെന്നും പിന്നിലേക്ക് പോയി നില്‍ക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.രണ്ടാമത്തെ വരിയില്‍ നിന്നാല്‍ പോലും പിന്നിലേക്ക് മാറി നില്‍ക്കാന്‍ പറയുമായിരുന്നുവെന്നും ലോറന്‍സ് കൂട്ടിച്ചേര്‍ത്തു.'അന്ന് നമ്മളെ കറുപ്പന്‍ എന്ന് വിളിച്ചില്ലേ. അതുകൊണ്ടാണ് ഇന്ന് ഇവിടെ വരെ എത്തിനില്‍ക്കുന്നത്. ഈ അവസരത്തില്‍ അവരോടും നന്ദി പറയുകയാണ് '-എന്നുകൂടി ലോറന്‍സ് പറഞ്ഞു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :