പുലിമുരുകനെ പൊളിച്ചടുക്കി കസബ, റെക്കോർഡുകൾ തകർത്തെറിഞ്ഞ് രാജൻ സക്കറിയ

മമ്മൂട്ടി- നിഥിൻ രൺജിപണിക്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കസബയുടെ ടീസർ ഇറങ്ങിയതോടെ മമ്മൂട്ടി ആരാധകർ ആവേശക്കൊടുമുടിയിലാണ്. കസബയുടെ പോസ്റ്ററിന് സോഷ്യൽ മീഡിയ വൻ സ്വീകരണമായിരുന്നു നൽകിയത്. അതിനുപിന്നാലെ കസബയുടെ ടീസറും സോഷ്യല്‍മീഡിയയില്‍ ആളെക്കൂട്ടുന്നു

aparna shaji| Last Modified തിങ്കള്‍, 27 ജൂണ്‍ 2016 (13:48 IST)
മമ്മൂട്ടി- നിഥിൻ രൺജിപണിക്കർ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന കസബയുടെ ടീസർ ഇറങ്ങിയതോടെ മമ്മൂട്ടി ആരാധകർ ആവേശക്കൊടുമുടിയിലാണ്. കസബയുടെ പോസ്റ്ററിന് സോഷ്യൽ മീഡിയ വൻ സ്വീകരണമായിരുന്നു നൽകിയത്. അതിനുപിന്നാലെ കസബയുടെ ടീസറും സോഷ്യല്‍മീഡിയയില്‍ ആളെക്കൂട്ടുന്നു.

ടീസർ പുറത്തിറങ്ങി 24 മണിക്കൂറുകള്‍ പിന്നീടുമ്പോള്‍ അഞ്ച് ലക്ഷത്തി എണ്‍പത്തിനായിരത്തിൽ അധികം പേരാണ് ഇതു വരെ കസബയുടെ ടീസര്‍ കണ്ടത്. പുലിമുരുകന്റെ നാല് ലക്ഷത്തി പതിനായിരം എന്ന റെക്കോര്‍ഡാണ് കസബയ്ക്കു മുന്നില്‍ വഴിമാറിയത്. ഒരാഴ്ചയക്കുളളില്‍ ടീസര്‍ പത്തുലക്ഷം കടക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം.

മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കരാണ്. ഒരു സുപ്രധാന കേസിലെ തെളിവ് തേടി കേരള കര്‍ണാടക അതിര്‍ത്തിയിലെത്തുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണ് കസബയിലെ മമ്മൂട്ടി കഥാപാത്രം. ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മി ചിത്രത്തില്‍ നായികയായും എത്തുന്നു. ഈദ് റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :