സ്റ്റൈലിഷ് ആയി മലയാളികളുടെ ഇഷ്ടതാരം പ്രിയ വാരിയര്‍; ചിത്രങ്ങള്‍

ഒമര്‍ ലുലു സംവിധാനം ചെയ്ത 'അഡാറ് ലൗവ്' എന്ന ചിത്രത്തിലൂടെയാണ് പ്രിയ ശ്രദ്ധിക്കപ്പെട്ടത്

രേണുക വേണു| Last Modified ശനി, 23 ജൂലൈ 2022 (15:27 IST)

സ്റ്റൈലിഷ് ചിത്രങ്ങളുമായി മലയാളികളുടെ ഇഷ്ടതാരം പ്രിയ വാരിയര്‍. വളരെ വ്യത്യസ്തമായ വസ്ത്രത്തില്‍ സുന്ദരിയായാണ് പ്രിയയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. നേരത്തെ നടനും മോഡലുമായ റംസാന്‍ മുഹമ്മദിനൊപ്പമുള്ള ചൂടന്‍ ഡാന്‍സ് വീഡിയോ പ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഒമര്‍ ലുലു സംവിധാനം ചെയ്ത 'അഡാറ് ലൗവ്' എന്ന ചിത്രത്തിലൂടെയാണ് പ്രിയ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിനു പുറമേ തെന്നിന്ത്യന്‍ ഭാഷകളിലും താരത്തിന് ആരാധകരുണ്ട്.
1999 ഒക്ടോബര്‍ 28നാണ് താരത്തിന്റെ ജനനം. തൃശൂര്‍ സ്വദേശിനിയായ പ്രിയ അഭിനയത്തിന് പുറമെ മോഡലിങ്ങിലും പിന്നണി ഗാന രംഗത്തും ശ്രദ്ധേയയാണ്.
ഒരു അഡാര്‍ ലവിന് ശേഷം മലയാളത്തില്‍ അവസരങ്ങളൊന്നും താരത്തിന് ലഭിച്ചില്ല. തെലുങ്കില്‍ ചെക്ക്, ഇഷ്‌ക് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച താരത്തിന്റെ ശ്രീദേവി ബംഗ്ലാവ് എന്ന ഹിന്ദി ചിത്രമാണ് വരാനിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :