ഇന്ന് ഭാര്യയുടെ പിറന്നാളാണ്, ആ ആഗ്രഹത്തെക്കുറിച്ച് തുറന്നുപറഞ്ഞ് സംവിധായകന്‍ ഷാജി കൈലാസ്

കെ ആര്‍ അനൂപ്| Last Modified ശനി, 23 ജൂലൈ 2022 (10:50 IST)

വിവാഹശേഷം സിനിമാലോകത്ത് അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനില്‍ ആനിയെ കാണാറുണ്ട്. ഇപ്പോഴിതാ ആനിയുടെ ജന്മദിനത്തില്‍ ആശംസകളുമായി ഭര്‍ത്താവ് ഷാജി കൈലാസ്.

'ജന്മദിനാശംസകള്‍..... നീ എന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന എല്ലാത്തിനും ഞാന്‍ വളരെ നന്ദിയുള്ളവനാണ്. ഈ പ്രത്യേക നിമിഷത്തില്‍ എന്നേക്കും എന്റെ അരികില്‍ ഉണ്ടായിരിക്കുക എന്നത് മാത്രമാണ് എന്റെ ആഗ്രഹം.... എന്റെ ജീവിതത്തിലെ സ്‌നേഹത്തിന് ജന്മദിനാശംസകള്‍'- ഷാജി കൈലാസ് കുറിച്ചു.

പതിനാറോളം ചലച്ചിത്രങ്ങളിലാണ് ആനി അഭിനയിച്ചിട്ടുള്ളത്.1993 ല്‍ പുറത്തിറങ്ങിയ 'അമ്മയാണെ സത്യം'എന്ന സിനിമയിലൂടെയാണ് നടി അഭിനയ ജീവിതം തുടങ്ങിയത്.ഷാജി കൈലാസ് സംവിധാനം ചെയ്ത 'രുദ്രാക്ഷം' എന്ന ആക്ഷന്‍ ത്രില്ലര്‍ ആനിയ്ക്ക് തിരിച്ചുവരവിന് വഴിയൊരുക്കി.കമല്‍ സംവിധാനം ചെയ്ത 'മഴയെത്തും മുന്‍പേ' നടിയുടെ ജീവിതത്തിലെ എന്നും ഓര്‍ക്കാവുന്ന ചിത്രമായി മാറി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :