പ്രതിഫലം വാങ്ങില്ല, അക്ഷയ് കുമാറിനെ പോലെ പൃഥ്വിരാജും, നടന് പണം ലഭിക്കുന്നത് ഈ വഴി

Prithviraj Sukumaran
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 ഏപ്രില്‍ 2024 (12:00 IST)
Prithviraj SukumaranPrithviraj Sukumaran
പൃഥ്വിരാജിന്റെ ആടുജീവിതം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ പ്രചാരണാര്‍ത്ഥം നിരവധി അഭിമുഖങ്ങളില്‍ നടന്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ താന്‍ അഭിനയിക്കുന്ന സിനിമകള്‍ക്ക് ആദ്യം തന്നെ പ്രതിഫലം വാങ്ങാറില്ലെന്ന് പൃഥ്വിരാജ് തന്നെ പറഞ്ഞിരിക്കുകയാണ്. പകരം നടന്‍ പ്രതിഫലം കണ്ടെത്തുന്നത് വേറൊരു മാര്‍ഗ്ഗത്തിലൂടെയാണ്.

പ്രതിഫലം നടന്‍ ആദ്യം തന്നെ വാങ്ങാത്തത് സിനിമ പ്രതിസന്ധിയിലാകും എന്ന കാരണത്താലാണ്. ബജറ്റില്‍ ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ഷൂട്ടിംഗ് നല്ല രീതിയില്‍ മുന്നോട്ട് പോകാനും നല്ലൊരു സിനിമയായി അത് പുറത്തു വരാനും വേണ്ടിയാണ് പൃഥ്വിരാജ് അത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ നടന്‍ ആദ്യം തന്നെ പ്രതിഫലം വാങ്ങില്ല. പകരം ലാഭത്തില്‍ നിന്നുള്ള വിഹിതമാണ് പൃഥ്വിരാജിന്
ലഭിക്കുക.
തന്റെ സിനിമ ഓടിയില്ലെങ്കില്‍ പൃഥ്വിരാജിന് വലുതായി ഒന്നും ലഭിക്കില്ല. ഒരു രൂപ കിട്ടാത്ത സാഹചര്യവും ഉണ്ടാകും.ലാഭം ഉണ്ടായാല്‍ പ്രതിഫലത്തെക്കാള്‍ കൂടുതല്‍ കിട്ടാറുമുണ്ടെന്ന് പൃഥ്വിരാജ് തന്നെ പറയുന്നു.

ബോളിവുഡ് നടന്‍ അക്ഷയ് കുമാറും അങ്ങനെയാണെന്ന് പൃഥ്വിരാജ് പറയുന്നു. സെല്‍ഫി എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവില്‍ ഒരാളാണ് പൃഥ്വിരാജ്. ഈ സിനിമയ്ക്ക് അക്ഷയ് കുമാര്‍ പ്രതിഫലം ഒന്നും വാങ്ങിയിരുന്നില്ലെന്ന് പൃഥ്വിരാജ് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :