Last Updated:
ചൊവ്വ, 9 സെപ്‌റ്റംബര്‍ 2014 (19:01 IST)
തിയേറ്ററുകളില്‍ നിന്ന് മുടക്കുമുതല്‍ തിരിച്ചുപിടിക്കുക എന്നത് മലയാള സിനിമയ്ക്ക് വല്ലപ്പോഴും മാത്രം സംഭവിക്കുന്ന ഭാഗ്യമാണ്. ഈ ഓണക്കാലത്ത് 'രാജാധിരാജ' ആ നേട്ടത്തിലെത്തിയിരിക്കുകയാണ്. മൂന്നു ദിവസം കൊണ്ട് തിയേറ്ററുകളില്‍ നിന്നുമാത്രം മുടക്കുമുതല്‍ തിരിച്ചുപിടിച്ച് അത്ഭുതമാകുകയാണ് ഈ മമ്മൂട്ടിച്ചിത്രം.
ആദ്യ മൂന്നുദിവസത്തിനുള്ളില്‍ 7.1 കോടി രൂപയാണ്
രാജാധിരാജ നേടിയത്. റിലീസ് ദിനമായ വെള്ളിയാഴ്ച രണ്ടുകോടി രൂപയും രണ്ടാം ദിനത്തില്‍ 2.2 കോടിയും മൂന്നാം ദിനത്തില്‍ 2.9 കോടി രൂപയുമാണ് രാജാധിരാജ വാരിക്കൂട്ടിയത്.
രാജാധിരാജയ്ക്കൊപ്പം റിലീസ് ചെയ്ത ബോളിവുഡ് ചിത്രം മേരികോം മൂന്നു ദിവസം കൊണ്ട് ആകെ നേടിയത് 11.05 കോടി രൂപയാണ് എന്നത് കാണുമ്പോഴാണ് അതിലും എത്രയോ കുറവ് തിയേറ്ററുകളില്‍ മാത്രം റിലീസ് ചെയ്ത രാജാധിരാജയുടെ വിജയത്തിന്‍റെ തിളക്കം മനസിലാകുക.
സമീപകാലത്ത് മമ്മൂട്ടിച്ചിത്രങ്ങളില്‍ ചിലത് പരാജയപ്പെട്ടതിന്‍റെ ക്ഷീണം തീര്‍ക്കുന്ന മഹത്തായ വിജയമാണ് രാജാധിരാജ സ്വന്തമാക്കിയിരിക്കുന്നത്. ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത ആഖ്യാനവും മമ്മൂട്ടിയുടെ ഗംഭീര പ്രകടനവുമാണ് രാജയെ ഓണക്കാലത്തെ നമ്പര്‍ വണ്‍ സ്ഥാനത്ത് നിര്‍ത്തുന്നത്.