ഇനി വരാനിരിക്കുന്നത് എമ്പുരാനും ആടുജീവിതവും, പൃഥ്വിരാജിന്റെ പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 16 ഒക്‌ടോബര്‍ 2021 (11:14 IST)

പൃഥ്വിരാജ് മുന്നില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്. അക്കൂട്ടത്തില്‍ വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്താന്‍ സാധ്യതയുള്ള സിനിമകള്‍ ഏതെല്ലാമാണെന്ന് നോക്കാം.

ആടുജീവിതം

പൃഥ്വിരാജിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആടുജീവിതം. ബ്ലെസ്സി സംവിധാനം ചെയ്യുന്ന സിനിമയുടെ അറുപത് ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായി. അടുത്ത ഷെഡ്യൂള്‍ അള്‍ജീരിയയില്‍ തുടങ്ങാനിരിക്കുകയാണ്. ഡിസംബറില്‍ കഥാപാത്രമായി മാറാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങും. അതുകഴിഞ്ഞ് മൂന്നുമാസത്തിനുശേഷം ചിത്രീകരണം ആരംഭിക്കുമെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

എമ്പുരാന്‍


2019 ല്‍ പുറത്തിറങ്ങിയ 'ലൂസിഫര്‍'ന്റെ രണ്ടാം ഭാഗം വൈകാതെ തന്നെ തുടങ്ങും. ഭാഗത്തിനു മുന്നില്‍ നടന്ന കഥയാണ് രണ്ടാംഭാഗത്തില്‍ പറയുക.ചുരുക്കത്തില്‍, 'എമ്പുരാന്‍' എന്നത് 'ലൂസിഫറി'ന്റെ പ്രീക്വല്‍ ആണ്.

ബ്രോ ഡാഡി

പൃഥ്വിരാജ് സുകുമാരന്‍ രണ്ടാമതായി സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍,മീന, ലാലു അലക്‌സ്, കല്യാണി പ്രിയദര്‍ശന്‍, മുരളി ഗോപി, കനിഹ, സൗബിന്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

ഗോള്‍ഡ്

പൃഥ്വിരാജ് സുകുമാരന്‍ 'പ്രേമം' സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനുമായി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'ഗോള്‍ഡ്'. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്,



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :