കൊച്ചിയില്‍ നിന്ന് യാത്ര... മലയാളത്തില്‍ നിന്ന് ഒരു റോഡ് മൂവി,ഖജുരാഹോ ഡ്രീംസ് വരുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 31 മാര്‍ച്ച് 2023 (12:52 IST)
അര്‍ജുന്‍ അശോകന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി,അതിഥി രവി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ഖജുരാഹോ ഡ്രീംസ്.മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി.


ധ്രുവന്‍, ചന്ദു നാഥ് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.സേതു രചന നിര്‍വഹിക്കുന്ന ചിത്രം കൊച്ചിയില്‍ നിന്ന് യാത്ര തിരിക്കുന്ന നാല് യുവാക്കളുടെയും ഒരു യുവതിയുടെയും കഥയാണ് പറയുന്നത്.

ഖജുരാഹോ കുറിച്ച് കേട്ടറിവ് മാത്രമുള്ള ഇവരുടെ യാത്രയ്ക്കിടെ നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.വയനാട് ,മൈസൂര്‍, ഹൂബ്‌ളി, നാസിക്, ഭോപ്പാല്‍, ഖജുരാഹോ എന്നിവിടങ്ങളില്‍ ആയിരുന്നു പ്രധാന ലൊക്കേഷനുകള്‍.


മാര്‍സ് പ്രൊഡക്ഷന്‍സും ഗുഡ് ലൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍ സംഗീതവും പ്രദീപ് നായര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :