1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Pranav Mohanlal on location Varshangalkku Shesham with Vineeth Sreenivasan, see more pictures

ദേ ആശാനും ശിഷ്യനും...! വിനീതിനൊപ്പം വര്‍ഷങ്ങള്‍ക്കുശേഷം ലൊക്കേഷനില്‍ പ്രണവ് മോഹന്‍ലാല്‍, കൂടുതല്‍ ചിത്രങ്ങള്‍ കാണാം

Pranav Mohanlal on location Varshangalkku Shesham with Vineeth Sreenivasan
വിനീത് ശ്രീനിവാസനെ 'ഗുരു' എന്ന് വിളിക്കാനാണ് അജു വര്‍ഗീസിന് ഇഷ്ടം. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെയാണ് അജു വര്‍ഗീസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതുപോലെതന്നെയാണ് പ്രണവും. വിനീതിന്റെ സിനിമയാണെങ്കില്‍ പ്രണവ് റെഡിയാണ് അത് ചെയ്യാന്‍. ഹൃദയത്തിന്റെ വലിയ വിജയത്തിനുശേഷം തനിക്ക് വലിയ പ്രാധാന്യമില്ലാത്ത വര്‍ഷങ്ങള്‍ക്കുശേഷം പോലൊരു സിനിമ ചെയ്യാന്‍ നടന്‍ തയ്യാറായതും അതുകൊണ്ടാണ്.ഹൃദയത്തിനുശേഷം പ്രണവ് മോഹന്‍ലാല്‍ ചെയ്യേണ്ട സിനിമയല്ല വര്‍ഷങ്ങള്‍ക്കുശേഷം എന്ന് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞിരുന്നു. സിനിമയില്‍ പ്രണവിന് ഒന്നും ചെയ്യാനില്ലെന്നും എന്തുകൊണ്ടാകും പ്രണവ് ഇത് കമ്മിറ്റ് ചെയ്തതെന്ന് താന്‍ ആലോചിച്ചിട്ടുണ്ടെന്നും ഇതൊരു വിനീത് ശ്രീനിവാസന്‍ ചിത്രം അല്ലെങ്കില്‍ പ്രണവ് ഇത് തെരഞ്ഞെടുക്കലായിരുന്നു എന്നാണ് തന്റെ വിശ്വാസം എന്നുകൂടി ധ്യാന്‍ പറഞ്ഞത് വാര്‍ത്തയായി മാറിയിരുന്നു.
 
എന്തായാലും വിനീത്-പ്രണവ് കൂട്ടുകെട്ടില്‍ ഇനിയും സിനിമകള്‍ കാണാന്‍ ആരാധകരും കാത്തിരിക്കുകയാണ്. ഇവരുടെ കോംബോ വലിയ വിജയങ്ങള്‍ മലയാള സിനിമയ്ക്ക് കൊണ്ടുവരുമെന്ന് ഉറപ്പാണ്. ഹൃദയത്തിനുശേഷം വര്‍ഷങ്ങള്‍ക്കുശേഷവും വലിയ വിജയമായി മാറിക്കഴിഞ്ഞു. ലൊക്കേഷനില്‍ നിന്നുള്ള വിനീതിന്റെയും പ്രണവിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകനൊപ്പം അത്രത്തോളം എന്‍ജോയ് ചെയ്താണ് ഓരോ അണിയറ പ്രവര്‍ത്തകരും ചിത്രീകരണത്തില്‍ പങ്കാളികളാവുന്നത്. ആ കാഴ്ചകള്‍ ഒരിക്കല്‍ കൂടി കാണാം. ലൊക്കേഷന്‍ സമയത്ത് പകര്‍ത്തിയ ചിരി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 40 ദിവസം കൊണ്ടാണ് വര്‍ഷങ്ങള്‍ക്കുശേഷം ചിത്രീകരണം വിനീത് പൂര്‍ത്തിയാക്കിയത്.
 
 
അടുത്ത ലേഖനം
ജയറാമിന്റെ രണ്ടാമത്തെ കന്നട സിനിമയായി കാന്താര 2; ഒരുങ്ങുന്നത് മൂന്നിരട്ടി ബജറ്റില്‍