തിയേറ്ററുകളിൽ 'പൂക്കാലം' വരവായി,ഏപ്രിൽ8 മുതൽ

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 4 ഏപ്രില്‍ 2023 (09:12 IST)
വേനലിന്റെ ചൂടിലും തിയേറ്ററുകളിൽ പൂക്കാലം വരവായി. ഏപ്രിൽ എട്ടിന് പ്രദർശനത്തിന് എത്തുന്ന 'ആനന്ദം' സംവിധായകൻറെ 'പൂക്കാലം' സിനിമയ്ക്ക് ക്ലീൻ യു സർട്ടിഫിക്കറ്റ് ലഭിച്ചു.

നൂറു വയസ്സുള്ള അപ്പനായി എത്തുന്ന വിജയരാഘവൻ വാർത്തകളിൽ നിറഞ്ഞിരുന്നു. പ്രായമേറിയ അമ്മൂമ്മയായി കെപിഎസി ലീലയും വേഷമിടുന്നു. ഇതെല്ലാം കാഴ്ചക്കാരുടെ മനസ്സിൽ പൂക്കാലം തീർക്കും എന്ന സൂചന നൽകി കഴിഞ്ഞു.


ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, സുഹാസിനി മണിരത്‌നം, ജഗദീഷ്, അബു സലിം, ജോണി ആന്‍റണി, അന്നു ആന്‍റണി, റോഷന്‍ മാത്യു, സരസ ബാലുശ്ശേരി, അരുണ്‍ കുര്യന്‍, ഗംഗ മീര, രാധ ഗോമതി, അരുണ്‍ അജികുമാര്‍, ശരത് സഭ, അരിസ്‌റ്റോ സുരേഷ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.കാവ്യ, നവ്യ, അമൽ, കമൽ തുടങ്ങിയ പൊതുമുഖങ്ങളും സിനിമയിൽ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു.












ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :