Kattalan: പെപ്പെയുടെ 'കാട്ടാളൻ', ബജറ്റ് 45 കോടി! ചിത്രീകരണം ഉടൻ

കൊച്ചിയിൽ അരങ്ങേറുന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിന് ആരംഭം കുറിക്കുന്നത്.

നിഹാരിക കെ.എസ്| Last Modified വ്യാഴം, 14 ഓഗസ്റ്റ് 2025 (09:13 IST)
ഉണ്ണി മുകുന്ദനെ നായകനാക്കി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിനു ശേഷം ക്യൂബ്സ് എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാട്ടാളൻ’. ആഗസ്റ്റ് ഇരുപത്തിരണ്ടിന് ചിത്രത്തിന് തിരിതെളിയും. കൊച്ചിയിൽ അരങ്ങേറുന്ന പൂജാ ചടങ്ങോടെയാണ് ചിത്രത്തിന് ആരംഭം കുറിക്കുന്നത്.

മാർക്കോ നൽകിയ കൗതുകം പോലെ കാട്ടാളനിലും നിരവധി ആകർഷക ഘടകങ്ങൾ ചേർത്ത് വയ്ക്കുന്നുണ്ട്. പാൻ ഇൻഡ്യൻ ചിത്രമായാണ് സിനിമ അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റിൽ ഒരുക്കുന്ന സിനിമയ്ക്ക് 45 കോടിയാണ് നിർമാണ ചിലവ്. ബിഗ് ബഡ്ജറ്റ് ചിത്രമായ മാർക്കോയേപ്പോലെയോ, അതിലും മുകളിലോ മികവുറ്റസാങ്കേതിക മികവോടെയായിരിക്കും പ്രേക്ഷകർക്ക് മുന്നിലെത്തുക.

കഥാകൃത്തും, നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ഉണ്ണി ആർ. ആണ് ചിത്രത്തിൻ്റെ സംഭാഷണം രചിക്കുന്നത്. മാർക്കോയിൽ രവി ബ്രസൂർ എന്ന മാന്ത്രിക സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്സ് എൻ്റെർടൈൻമെൻ്റ് ഇക്കുറി പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥിനേയാണ് അവതരിപ്പിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :