കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 30 ജൂണ്‍ 2022 (10:05 IST)
ലോകത്തിലെ ഏറ്റവും മനോഹരമായ ബന്ധങ്ങളിലൊന്ന് സഹോദരിമാര്‍ തമ്മിലുള്ള ബന്ധമാണെന്ന് നടി പേര്‍ളി മാണി. സഹോദരി റേച്ചലിനും ഭര്‍ത്താവ് റൂബെനും ആണ്‍കുഞ്ഞ് ജനിച്ചത് കഴിഞ്ഞദിവസം ആയിരുന്നു. താന്‍ ഒരിക്കല്‍ കൂടി അമ്മയായത് പോലെ തനിക്ക് തോന്നുന്നതെന്നും
നില കുട്ടി ഇപ്പോള്‍ ഒരു വലിയ ചേച്ചിയായെന്നും പേര്‍ളി പറയുന്നു.
നില കുട്ടി ആദ്യമായി അവനെ കണ്ടപ്പോള്‍ ഉള്ള അനുഭവും നടി പങ്കുവെക്കുന്നുണ്ട്.
'അവള്‍ ആദ്യം അവനെ നോക്കി അല്‍പ്പം ആശയക്കുഴപ്പത്തിലായി, പക്ഷേ കാലക്രമേണ അവള്‍ അവനെ കണ്ടിട്ട് ''വാവൂ'' എന്ന് പറയാന്‍ തുടങ്ങി... ഞാന്‍ അവരെ നോക്കുന്നു, അതിശയകരമായ ഒരു സഹോദരി സഹോദര ബന്ധം വളരുന്നത് ഞാന്‍ കാണുന്നു'-പേര്‍ളി കുറിച്ചു.