Paradise Official Trailer: ശ്രീലങ്കന്‍ സംവിധായകന്റെ സിനിമയില്‍ റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനും, കാത്തിരുന്ന 'പാരഡൈസ്' ട്രെയിലര്‍

Paradise Official Trailer
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 13 മാര്‍ച്ച് 2024 (15:45 IST)
Paradise Official Trailer
റോഷന്‍ മാത്യു (Roshan Mathew), ദര്‍ശന രാജേന്ദ്രന്‍ (Darshana Rajendran) എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പാരഡൈസ് ട്രെയിലര്‍ പുറത്തിറങ്ങി.ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്ത സിനിമയുടെ ട്രെയിലര്‍ മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴിയാണ് പുറത്തുവന്നത്.

റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ശ്രീലങ്കന്‍ സിനിമയിലെ മുന്‍നിര താരങ്ങളായ ശ്യാം ഫെര്‍ണാണ്ടോയും മഹേന്ദ്ര പെരേരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

രാജീവ് രവി ഛായാഗ്രഹണവും, എ. ശ്രീകര്‍ പ്രസാദ് ചിത്രസംയോജനവും നിര്‍വഹിക്കുന്നു. 'കെ'യാണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയിരിക്കുന്നത്. തപസ് നായക്ക് ആണ് ശബ്ദസന്നിവേശം.

പ്രസന്ന വിത്താനഗെയ്‌ക്കൊപ്പം അനുഷ്‌ക സെന്നയും ചേര്‍ന്നു രചിച്ചിരിക്കുന്നു.2022 ലെ ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിയും തുടര്‍ന്ന് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രക്ഷോഭങ്ങളും ഒക്കെയാണ് സിനിമ പറയുന്നത്.ചിത്രം 2024 ഏപ്രിലില്‍ റിലീസ് ചെയ്യും.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :