Premalu Tamil Trailer: തമിഴ് പ്രേമലു എങ്ങനെയുണ്ട്? ട്രെയിലര്‍ കാണാം !
കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 13 മാര്‍ച്ച് 2024 (12:09 IST)
Premalu Tamil Trailer
ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത പ്രേമലു തെലുങ്ക് പതിപ്പ് കഴിഞ്ഞ ദിവസമായിരുന്നു പ്രദര്‍ശനത്തിനെത്തിയത്. സിനിമ കണ്ട സംവിധായകന്‍ എസ്.എസ്. രാജമൗലി മുഴുവന്‍ ടീമിനെയും അഭിനന്ദിച്ചു. മാര്‍ച്ച് എട്ടിനായിരുന്നു തെലുങ്ക് പതിപ്പ് റിലീസ് ചെയ്തത്. ഇപ്പോഴിതാ തമിഴ് ഭാഷയിലുള്ള ട്രെയിലര്‍ കൂടി നിര്‍മാതാക്കള്‍ പുറത്തുവിട്ടിരിക്കുകയാണ്.
തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, പൊള്ളാച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയായത്.ഗിരീഷ് ഏ ഡി, കിരണ്‍ ജോസി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തല്ലുമാല, സുലേഖ മനസില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഷ്ണു വിജയന്‍ ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.
അജ്മല്‍ സാബു ഛായാഗ്രഹണവും ആകാശ് ജോസഫ് എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.