റിലീസ് പ്രഖ്യാപിച്ച് ജോജു ജോര്‍ജിന്റെ 'ഒരു താത്വിക അവലോകനം', സംവിധായകന്‍ അഖില്‍ മാരാറിന്റെ കുറിപ്പ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 2 നവം‌ബര്‍ 2021 (09:04 IST)

റിലീസ് പ്രഖ്യാപിച്ച് ജോജുജോര്‍ജ് ചിത്രം'ഒരു താത്വിക അവലോകനം'. ഡിസംബര്‍ മൂന്നിന് സിനിമ തിയേറ്ററുകളില്‍ എത്തും. താന്‍ ആദ്യമായി ചെയ്ത സിനിമ ബിഗ് സ്‌ക്രീനില്‍ എത്തുന്ന ത്രില്ലിലാണ് സംവിധായകന്‍ അഖില്‍ മാരാര്‍.ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പൂര്‍ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന സിനിമ കൂടിയാണിത്.

അഖിലിന്റെ വാക്കുകള്‍

'12 വര്‍ഷത്തെ യാത്ര...
ആത്മ സംഘര്‍ഷങ്ങല്‍ നിറഞ്ഞ ആദ്യ ക്ലാപ്പ്..കണ്ണീരും സ്വപ്നങ്ങളും തമ്മിലുള്ള യുദ്ധത്തില്‍ സ്വപ്നം കണ്ണീരിന്റെ തോല്പിച്ചിരിക്കുന്നു..

സിനിമ എന്തെന്നറിയാതെ ഒരുവന്റെ ആഗ്രഹങ്ങള്‍.

ഒരു സിനിമ പൂര്‍ത്തിയാക്കിയ ശേഷമാണ് ഞാന്‍ സിനിമ എന്തെന്നറിഞ്ഞത്..

എന്റെ കുഞ്ഞു സ്വപ്നം ഡിസംബര്‍ 3 ന് പൂവണിയും..

ബിഗ് സ്‌ക്രീനില്‍ എന്റെ പേര് തെളിയും..

കഥ,തിരക്കഥ,സംഭാഷണം, സംവിധാനം

അഖില്‍ മാരാര്‍..

ഏവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും ഒപ്പമുണ്ടാകും എന്ന പ്രതീക്ഷയോടെ...'- അഖില്‍ മാരാര്‍ കുറിച്ചു.

അജു വര്‍ഗീസും ഷമ്മി തിലകനും രാഷ്ട്രീയക്കാരായി ചിത്രത്തില്‍ എത്തും. ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ്മ, വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്‌സ്, ഉണ്ണി രാജ്, സജി വെഞ്ഞാറമൂട് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :