21 ഓളം ഗാനങ്ങള്‍, മലയാളത്തില്‍ നിന്ന് ഒരു ക്യാമ്പസ് ടൈം ട്രാവല്‍ സിനിമ, 3 ഭാഷകളിലായി രണ്ടു ഭാഗങ്ങളായി റിലീസ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 24 ജനുവരി 2023 (09:09 IST)
നവാഗതനായ ശരത്ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ത്രിമൂര്‍ത്തി'. മലയാള സിനിമയിലെ ഈ വര്‍ഷത്തെ ആദ്യത്തെ കാമ്പസ് ടൈം ട്രാവല്‍ ചിത്രം കൂടിയാകും ഇത്.മൂന്ന് പേരുടെ ജീവിതത്തെയും അവരുടെ ക്യാമ്പസ് കാലത്തെയും കേന്ദ്രീകരിച്ചുള്ള ഒരു ക്യാമ്പസ് ടൈം ട്രാവല്‍ സിനിമയാണ് 'തൃമൂര്‍ത്തി'.

സിനിമയില്‍ ഏകദേശം 21 ഓളം ഗാനങ്ങള്‍ ഉണ്ടെന്ന് സംവിധായകന്‍ വെളിപ്പെടുത്തി.സിനിമ ഒരു സമ്പൂര്‍ണ സംഗീതാനുഭവമാണെന്നും പ്രേക്ഷകര്‍ക്ക് നല്ലൊരു ദൃശ്യാനുഭവവും നല്‍കുമെന്നും സംവിധായകന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. അക്കൂട്ടത്തില്‍ ഒരു ഗാനം വിനീത് ശ്രീനിവാസന്‍ ആലപിച്ചു.

കഴിഞ്ഞ ദിവസം ചെന്നൈയില്‍ വിനീത് ശ്രീനിവാസന്‍ പാടിയ ഗാനം റെക്കോര്‍ഡ് ചെയ്തു. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ തന്നെ വിനീത് ശ്രീനിവാസനെപ്പോലെ കഴിവുള്ള ഒരു കലാകാരനെ ലഭിച്ചതില്‍ താന്‍ ശരിക്കും ആഹ്ലാദിക്കുന്നുവെന്ന് ശരത്ലാല്‍ പറയുന്നു.

ദേശീയ അവാര്‍ഡ് ജേതാവായ ഗായിക നഞ്ചിയമ്മ ചിത്രത്തിലെ 21 ഗാനങ്ങളില്‍ ഒന്നില്‍ അഭിനയിക്കുമെന്നും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.


'തൃമൂര്‍ത്തി' രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും, മൂന്നിലധികം ഭാഷകളില്‍ റിലീസുണ്ട്. ഏകദേശം 250 പുതുമുഖങ്ങളായ കലാകാരന്മാരെയും സിനിമ പരിചയപ്പെടുത്തുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :